KERALAMLATEST NEWS
ഞായർ മുതൽ മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി ഞായറാഴ്ചയോടെ മഴ ശക്തിപ്പെടാൻ സാദ്ധ്യത. തുടർന്ന് നാലുദിവസം വരെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയും തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയും ലഭിക്കും. അതേസമയം, ഓണത്തിന് ഉത്രാടം മുതൽ ചതയം വരെയുള്ള ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ലെന്ന് കാലാവസ്ഥാ കേന്ദ്രം. എന്നാൽ ഇതിനിടയിലുണ്ടാകുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനമനുസരിച്ച് മാറ്റമുണ്ടാകാം.
Source link