തിരുവനന്തപുരം: കാപ്പ അഡൈ്വസറി ബോർഡിന്റെയും എൻ.എസ്.എ,കോഫെ പോസ,പി.ഐ.ടി,എൻ.ഡി.പി.എസ് എന്നീ ആക്ടുകൾ പ്രകാരമുള്ള അഡൈ്വസറി ബോർഡുകളുടെയും ചെയർമാനായി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഉബൈദിനെ നിയമിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തെ റിയൽ എസ്റ്റേറ്റ് റെഗുലേട്ടറി അതോറിട്ടി അപ്പലേറ്റ് ട്രിബ്യൂണൽ ചെയർമാനായിരുന്നു. ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതി ഉത്തരവ് ശരിവച്ചതിം ഇദ്ദേഹമായിരുന്നു.
Source link