KERALAMLATEST NEWS
പൊതുമേഖലാ സ്ഥാപനങ്ങളിൽ അധികബോണസ്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇക്കുറി ഓണത്തിന് മുൻവർഷത്തെ തുകയെക്കാൾ 2 മുതൽ 8%വരെ അധികബോണസ് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ലാഭവർദ്ധനയ്ക്ക് ആനുപാതികമായാണിത്. ജീവനക്കാർക്ക് കഴിഞ്ഞവർഷം കിട്ടിയ തുകയെക്കാൾ (8.33 ശതമാനം) ബോണസ് ഇത്തവണ കുറയാനും പാടില്ല. കൂടുതൽ പ്രവർത്തനലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളിൽ ഓരോ ജീവനക്കാരനും നൽകാവുന്ന മൊത്തം ആനുകൂല്യങ്ങൾ (ബോണസ്/എക്സ്‌ഗ്രേഷ്യ/ഉത്സവബത്ത/ഗിഫ്റ്റ്) സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും മന്ത്രിസഭ അംഗീകരിച്ചു.
Source link