KERALAMLATEST NEWS
ഗവർണർ തുടരും, വിജ്ഞാപനംവരെ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഞ്ചുവർഷ കാലാവധി ഇന്നു പൂർത്തിയാവുമെങ്കിലും, രാഷ്ട്രപതിയുടെ വിജ്ഞാപനം വരുംവരെ അദ്ദേഹത്തിന് തുടരാനാവും. അഞ്ചുവർഷ കാലയളവിലേക്കോ അല്ലെങ്കിൽ രാഷ്ട്രപതിയുടെ പ്രീതിയുള്ളിടത്തോളമോ ആണ് ഗവർണർക്ക് തുടരാനാവുക. അതിനാൽ പുതിയ ഗവർണറെ നിയമിച്ച് ഉത്തരവുണ്ടാവും വരെ ഖാന് തുടരാം. ഗവർണർമാർക്ക് രണ്ടാമൂഴം നൽകേണ്ടെന്നാണ് ബി.ജെ.പി സർക്കാരിന്റെ നയം. എന്നാൽ, ബില്ലുകൾ ഒപ്പിടുന്നതിലടക്കം സുപ്രീംകോടതിയിലുള്ള കേസുകളിലെ തുടർനടപടികളുള്ളതിനാലും ഇടത് സർക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്നതിനാലും ഗവർണർക്ക് രണ്ടാം ടേം നൽകിയേക്കാനിടയുണ്ട്. ഗവർണറെ ഉടൻ മാറ്രിയാൽ കേസുകളുടെ നടത്തിപ്പിലും പ്രതിസന്ധിയുണ്ടാവും. രണ്ടാമൂഴം നൽകിയാൽ വീണ്ടും സത്യപ്രതിജ്ഞ വേണ്ടിവരും. കേരളത്തിൽ ഒരു ഗവർണർക്കും ഇതുവരെ രണ്ടാം ടേം കിട്ടിയിട്ടില്ല.
Source link