ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്ന് മുതൽ ആറ് മാസക്കാലത്തേക്കുള്ള മേൽശാന്തിയെ തിരഞ്ഞെടുക്കാനായുള്ള കൂടിക്കാഴ്ചയും നറുക്കെടുപ്പും 18ന് നടക്കും. 56 അപേക്ഷകളാണ് ഇക്കുറി ലഭിച്ചത്. ഇതിൽ രണ്ട് പേർ അയോഗ്യരായി. തന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ യോഗ്യത നേടുന്നവരുടെ പേരുകൾ നറുക്കെടുപ്പിന് പരിഗണിക്കും. 18ന് ഉച്ചപൂജ കഴിഞ്ഞ് നടതുറന്ന ശേഷം ഭക്തരുടെയും ദേവസ്വം അധികൃതരുടെയും സാന്നിദ്ധ്യത്തിൽ നിലവിലെ മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി നറുക്കെടുക്കും. പുതിയ മേൽശാന്തി 12 ദിവസത്തെ ഭജനത്തിന് ശേഷം 30ന് രാത്രി ചുമതലയേൽക്കും.
Source link