ടെക്സസിൽ കാറുകൾ കൂട്ടിയിടിച്ച് കത്തി നാല് ഇന്ത്യക്കാർ വെന്തുമരിച്ചു

ഹൂസ്റ്റൺ/ഹൈദരാബാദ്: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് കാറുകൾ കൂട്ടിയിടിച്ച് കത്തി ഒരു സ്ത്രീയടക്കം നാലു പേർ വെന്തുമരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. അഞ്ചു വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. തെലുങ്കാന സ്വദേശികളായ ആര്യൻ രഘുനാഥ്, ഫാറൂഖ് ഷേഖ്, ലോകേഷ് പാലചർല, തമിഴ്നാട് സ്വദേശിനി ദർശനി വാസുദേവ് എന്നിവരാണു മരിച്ചത്. അമിത വേഗത്തിലെത്തിയ ട്രക്ക് ഇവർ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തീപിടിച്ച കാറിൽ നാലു പേരും കുടുങ്ങി. കാർ പൂളിംഗ് ആപ് വഴിയാണ് നാലു പേരും യാത്രയ്ക്ക് ഒരേ വാഹനം തെരഞ്ഞെടുത്തത്. ഡാലസിലെ ബന്ധുവിനെ സന്ദർശിച്ചു മടങ്ങുകയായിരുന്നു ആര്യൻ രഘുനാഥും സുഹൃത്ത് ഫാറൂഖ് ഷേഖും. ഭാര്യയെ കാണാൻ ബെന്റൺവില്ലിലേക്കു പോകുകയായിരുന്നു ലോകേഷ് പാലചർല. അർക്കൻസാസിൽ താമസിക്കുന്ന അമ്മാവനെ കാണാൻ പോകുകയായിരുന്നു ദർശിനി വാസുദേവ്.
Source link