അത്തം വരും മുൻപേ വീട്ടിൽ നിന്നും ഇവ നീക്കിയാൽ സമ്പദ്‌സമൃദ്ധി


വെള്ളിയാഴ്ച അത്തമാണ്. ഓണത്തിന് തുടക്കം കുറിച്ച് നാം പൂക്കളം ഇട്ടു തുടങ്ങുന്ന ദിവസം. ഓണക്കാലത്തിന്റെ തുടക്കം പൂക്കളത്തോടെ ആരംഭിയ്ക്കുന്നു. അത്തം പിറക്കുന്നതിന് മുൻപായി വീട്ടിൽ നിന്നും നിങ്ങൾ ചില വസ്തുക്കൾ എടുത്തു മാറ്റുക. ഇത് ദുഖദുരിതം തീർക്കാൻ സഹായിക്കും. നമുക്ക് എല്ലാവർക്കും ഇത് ചെയ്യാൻ സാധിയ്ക്കും. അത്തം പിറക്കുന്നതിന് മുൻപായി തന്നെ ഇത് ചെയ്താൽ സർവൈശ്വര്യം വരും. എന്തൊക്കെ കാര്യങ്ങളാണ് നാം ഈ രീതിയിൽ ചെയ്യേണ്ടതെന്നറിയൂ.വീടിന്റെ മുൻഭാഗംഇതിൽ ആദ്യത്തേത് അത്തത്തിന് മുൻപായി, അതായത് സെപ്റ്റംബർ 6ന് മുൻപായി കളകളും പുല്ലുമെല്ലാം നീക്കി വാതിൽ തുറന്ന് ഇറങ്ങുന്ന മുൻഭാഗം വൃത്തിയാക്കി വൈക്കുക. ചാണക വെളളം തളിച്ചോ മഞ്ഞൾവെള്ളം തളിച്ചോ ശുദ്ധിയാക്കുക. സാക്ഷാൽ മഹാലക്ഷ്മിയെ വരവേൽക്കാൻ, മാവേലിത്തമ്പുരാനെ വരവേൽക്കാൻ തിരുമുറ്റം ഒരുക്കി നിർത്തേണ്ടതാണ്. തുളസിച്ചെടിയുണ്ടെങ്കിൽ നല്ല രീതിയിൽ നിർത്തുക. മുരടിച്ചതെങ്കിൽ അത് നീക്കി നല്ലത് നടുക.അടുക്കളയിൽഅടുത്തത് വീട്ടിലെ അടുക്കളയിൽ ധാന്യങ്ങളോ അരിയോ പഴകിയത് ഇരിപ്പുണ്ടെങ്കിൽ കളയുക. അതായത് ഉപയോഗശൂന്യമായവ ഉണ്ടെങ്കിൽ അത് കളയുക. കാരണം ഓണം സമ്പത്സമൃദ്ധിയെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിനാൽ ഐശ്വര്യത്തിനായി ഇക്കാര്യം ചെയ്യുക. വീട്ടിൽ ധനധാന്യസമൃദ്ധിയുണ്ടാകാൻ ഇത് അത്യാവശ്യമാണ്.ഉണങ്ങിയ ഇലകളും പൂക്കളുംഉണങ്ങിയ ഇലകൾ, പഴയ പ്രസാദത്തിലെ പൂക്കൾ, ഇലകൾ എന്നിവയെല്ലാം നീക്കുക. വീട്ടിൽ ഉണങ്ങിയതോ കരിഞ്ഞതോ ആ പൂക്കളും നീക്കുക. ഇത് പ്രസാദത്തിലേതാണെങ്കിലും ഫ്‌ളവർവേസിലേണാതെങ്കിലും. ഇതുപോലെ വീട്ടിലെ മാറാല നീക്കം ചെയ്യുക. മാറാല വീട്ടിൽ പിടിച്ച് കിടക്കുന്നത് നല്ലതല്ല. ഇവയെല്ലാം നീക്കുക. പ്രത്യേകിച്ചും കന്നിമൂല ഭാഗത്ത്. ഇതുപോലെ വീട്ടിൽ സമ്പത്ത് സൂക്ഷിയ്ക്കുന്ന ഇടം, ഇത് ലോക്കറോ അലമാരയോ എന്താണെങ്കിലും അവയുടെ അടിഭാഗവും മുകൾഭാഗവും വൃത്തിയാക്കുക. ഇതുപോലെ വീടിന്റെ പ്രധാന വാതിലും തുടച്ചു വയ്ക്കുക. ദേവി വരുന്നത് പ്രധാന വാതിലിലൂടെയാണ് എന്നാണ് സങ്കൽപം. ഇതിനാൽ ഈ ഭാഗം വൃത്തിയാക്കുക.കരിഞ്ഞ വൃക്ഷങ്ങൾവീടിന്റെ മുൻഭാഗത്ത് കരിഞ്ഞതോ ഉണങ്ങിയതോ ആയ വൃക്ഷലതാദികൾ മുറിച്ച് മാറ്റുക. ഇവ വീടിന്റെ തിരുമുന്നിൽ നിൽക്കുന്നത് നല്ലതല്ല. പച്ചപ്പും സമൃദ്ധിയും ഉള്ളവ വയ്ക്കുക. വീട്ടിലെ കേടായ പാത്രങ്ങൾ മാറ്റുക. പ്രത്യേകിച്ചും കഴിയ്ക്കുന്നവ. ഇതുപോലെ നിലവിളക്കുകൾ, അരിപ്പാത്രം എല്ലാം തന്നെ കഴുകിത്തുടച്ച് വൃത്തിയാക്കി വയ്ക്കുക. ഇതും അത്തത്തിന് മുമ്പ് ചെയ്യുക.


Source link

Exit mobile version