ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ഏഴ് ശതമാനമാകുമെന്ന് ലോകബാങ്ക്
ന്യൂഡൽഹി: നടപ്പ് സാന്പത്തിക വർഷത്തെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ചാ നിരക്കിൽ നേരത്തേ നടത്തിയ പ്രവചനം തിരുത്തി ലോകബാങ്ക്. രാജ്യത്തിന്റെ ജിഡിപി ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പുതിയ പ്രവചനം. 6.6 ശതമാനം വളർച്ച കൈവരിക്കുമെന്നായിരുന്നു ലോകബാങ്ക് നേരത്തേ പ്രവചിച്ചിരുന്നത്. കാർഷിക മേഖലയിലെ വളർച്ചയും ഗ്രാമീണ മേഖലയിലെ സാന്പത്തിക ഉണർവുമാണ് ഇന്ത്യൻ സന്പദ് വ്യവസ്ഥക്ക് ഉത്തേജനം പകരുക. നേരത്തേ, അന്താരാഷ്ട്ര നാണ്യനിധിയും (ഐഎം.എഫ്), ഏഷ്യൻ വികസന ബാങ്കും (എഡിബി) ഇന്ത്യയുടെ വളർച്ചാ അനുമാനം ഏഴ് ശതമാനമായി ഉയർത്തിയിരുന്നു.
കഴിഞ്ഞ സാന്പത്തിക വർഷത്തിൽ 8.2 ശതമാനം വളർച്ചാ നിരക്കോടെ അതിവേഗം വളരുന്ന സന്പദ് വ്യവസ്ഥയായിരുന്നു ഇന്ത്യ. ഈ സാന്പത്തിക വർഷം ഏഴ് ശതമാനവും 2026ൽ 6.7 ശതമാനവും ജിഡിപി വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലോകബാങ്ക് അറിയിച്ചു. കേന്ദ്ര സർക്കാറിന്റെ സാന്പത്തിക സർവേയിൽ രാജ്യം 6.5-7 ശതമാനം വളർച്ച നേടുമെന്നാണ് പറയുന്നത്. അതേസമയം റിസർവ് ബാങ്ക് 7.2 ശതമാനം വളർച്ചയാണ് കണക്കുകൂട്ടുന്നത്.

Source link