ജർമനിയിൽ മനുഷ്യക്കടത്തു സംഘത്തെ പിടികൂടി
ബെർലിൻ: യൂറോപ്യൻ രാജ്യങ്ങളിലേക്കു മനുഷ്യരെ കടത്തുന്ന സംഘത്തെ ജർമൻ പോലീസ് പിടികൂടി. സിറിയക്കാരായ മൂന്നുപേരും ഇറാക്കുകാരായ രണ്ടുപേരുമാണ് അറസ്റ്റിലായത്. ഡ്രൈവർമാർ മുതൽ തലപ്പത്തുള്ളവർവരെയുള്ള 18 പേർക്കുവേണ്ടിയുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ നിരവധി നഗരങ്ങളിൽ ഒരേസമയം നടത്തിയ പരിശോധനയിൽ മുന്നൂറിലേറെ പോലീസുകാർ പങ്കെടുത്തു.
അറസ്റ്റിലായ സംഘം കഴിഞ്ഞവർഷം 140 പേരെ ജർമനിയിൽ എത്തിച്ചതായി പോലീസ് പറഞ്ഞു. ഇതിലേറെപ്പേരെ കടത്തിയിട്ടുണ്ടാകാമെന്നു സംശയിക്കുന്നു. മനുഷ്യക്കടത്തുകാർക്കു നൽകാനുള്ള ഹവാലപ്പണം കൈകാര്യം ചെയ്യുന്ന സമാന്തര ബാങ്കിംഗ് ഏർപ്പാടും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
Source link