മുഖ്യമന്ത്രിയുടെ തീരുമാനം നാട്ടകം ഗസ്റ്റ് ഹൗസിൽ

കോട്ടയം : പി.വി.അൻവറിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ചില്ലെങ്കിലും എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് കൃത്യമായ ധാരണയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് അസോസിയേഷൻ സമ്മേളന വേദിയിലെത്തിയത്.
കഴിഞ്ഞ ദിവസം എറണാകുളത്തായിരുന്ന മുഖ്യമന്ത്രിക്ക് ഇന്നലെ വൈകിട്ടായിരുന്നു കോട്ടയത്ത് ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ഞായറാഴ്ച രാത്രി തന്നെ മുഖ്യമന്ത്രി നാട്ടകം ഗസ്റ്റ് ഹൗസിൽ എത്തി. ചടങ്ങ് രാവിലെ നടത്താൻ നിർദേശം നൽകി.രാവിലെ ചടങ്ങിന് മുമ്പ് വന്നുകാണാൻ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിനോട്
ആവശ്യപ്പെട്ടു. മലപ്പുറത്തിന്റെ ചുമതലയുള്ള മന്ത്രി അബ്ദുറഹ്മാനോട് അടിയന്തരമായി കോട്ടയത്ത് എത്താൻ ആവശ്യപ്പെട്ടു. കോട്ടയത്തുള്ള മന്ത്രി വാസവനും എത്തി.ഇവരുമായി കൂടിയാലോചന നടത്തി തീരുമാനത്തിലെത്തിയശേഷമാണ് യോഗസ്ഥലത്തേക്ക് പുറപ്പെട്ടത്. ഇതിനിടെ അജിത് കുമാറും മുഖ്യമന്ത്രിയെ കണ്ട് തന്റെ ഭാഗം വിശദീകരിച്ചു. ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷിക്കാനുള്ള കത്തും കൈമാറി. തുടർന്നായിരുന്നു വേദിയിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അന്വേഷണത്തിന് താൻ കത്ത് നൽകിയ കാര്യം അജിത് കുമാർ പിന്നീട്മാദ്ധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു.
Source link