അത്തം 6ന്, വിനായക ചതു‌ർത്ഥി 7ന്

തിരുവനന്തപുരം: ഇത്തവണ ഓണപ്പൂക്കളമിട്ടു തുടങ്ങേണ്ട അത്തം സെപ്റ്റംബർ 6 ആണ്. ചിങ്ങത്തിൽ രണ്ട് ദിവസം അത്തമാണ്. അഞ്ചിനും ആറിനും. രണ്ടാമത്തെ അത്തമാണ് ജന്മദിനത്തിനും മറ്റും കണക്കാക്കുക. ആറിന് ഏഴര നാഴിക അത്തമുണ്ട്.അതുകൊണ്ട് അത്തം ആഘോഷം 6നു നടത്തുന്നതാണ് ഉത്തമമെന്ന് ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്ണു നമ്പൂതിരി പറഞ്ഞു. അത്തം പത്തു വരുന്ന 15നാണ് തിരുവോണം. വിനായക ചതുർത്ഥി 7നാണ് (ശനി) കഴിഞ്ഞ വർഷം അത്തവും ചതുർത്ഥിയും ഒരു ദിവസമായിരന്നു.

ചിങ്ങത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി ദിവസമാണ് വിനായക ചതുർത്ഥി അഥവാ ഗണേശ ചതുർത്ഥി. ഹിന്ദുക്കളുടെ ആരാധനാമൂർത്തിയായ ഗണപതിയുടെ ജന്മദിനമായാണ് ഈ ദിനം ആഘോഷിക്കുന്നത്.


Source link
Exit mobile version