ഹോട്ട്ലുക്കിൽ ശ്രീവിദ്യ മുല്ലച്ചേരിയുടെ സേവ് ദ് ഡേറ്റ്; വൈറൽ ഫോട്ടോഷൂട്ട്

നടി ശ്രീവിദ്യ മുല്ലച്ചേരിയുടെയും സംവിധായകൻ രാഹുല്‍ രാമചന്ദ്രന്റെയും സേവ് ദ് ഡേറ്റ്, പ്രി വെഡ്ഡിങ് ഫോട്ടോഷൂട്ട് വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഒരു തടാകത്തിനരികിൽ വെള്ളത്തിനുള്ളിലായി വാട്ടർ ബെഡ്ഡിൽ പ്രണയാതുരരായി നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ കാണാം.

ഓ മൈ വെഡ് ക്യാപ്ച്ചർ ക്രൂ ആണ് ഫോട്ടോഷൂട്ടിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഷഫ്നയാണ് മേക്കോവറിനു പിന്നിൽ. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അഭിരാജ്.

സെപ്റ്റംബര്‍ 8 ന് രാവിലെ 11:20 നും 11:50 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ എറണാകുളത്ത് വച്ചാണ് വിവാഹം. 

ടെലിവിഷൻ പരിപാടിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശ്രീവിദ്യയുടെ സിനിമാ അരങ്ങേറ്റം ക്യാംപസ് ഡയറി എന്ന ചിത്രത്തിലൂടെയാണ്. ഒരു കുട്ടനാടന് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയവയാണ് ശ്രീവിദ്യ അഭിനയിച്ച മറ്റ് സിനിമകൾ.

സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ് രാഹുൽ. 2019ൽ പുറത്തിറങ്ങിയ ജീം ബൂം ബാ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. രാഹുലിന്റെ അടുത്ത സിനിമയിൽ സുരേഷ് ഗോപിയാണ് നായകൻ.

English Summary:
Sreevidya Mullachery & Rahul Ramachandran’s Dreamy Underwater Save-the-Date Shoot Breaks the Internet


Source link
Exit mobile version