KERALAMLATEST NEWS

‘നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം ഞാൻ പറയാൻ പോകുകയാണ്’; നിവിൻ പോളിയെപ്പറ്റി ബാല

നിവിൻ പോളിക്കെതിരെ യുവതി പരാതി നൽകിയതിന് പിന്നാലെ നടന് പിന്തുണയുമായി ബാല. കൂടെ ആരുമില്ലെന്ന് പറയരുതെന്നും എല്ലാവരും ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാൻ എവിടെയും ഓടിപ്പോയിട്ടില്ല, ഇവിടെ തന്നെ ഉണ്ടെന്ന’ നിവിൻ പോളിയുടെ വാക്കുകളെയും ബാല പ്രശംസിച്ചു. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ബാലയുടെ പ്രതികരണം.
‘നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം ഞാൻ പറയാൻ പോകുകയാണ്. ഈ ഒരു പോയിന്റ് നിങ്ങൾ കേട്ടാൽ ചിലപ്പോൾ ബഹളങ്ങൾ പെട്ടന്ന് തീരുമായിരിക്കും. എന്താണ് ആരോപണം? ആണോ, പെണ്ണോ വേറൊരു വ്യക്തിയെ കുറ്റം പറയുകയാണ്.

തെളിയിക്കേണ്ടത് ആരുടെ കടമയാണ്? ഉദാഹരണം ഒരു പെണ്ണ് നിവിനെ കുറ്റം പറഞ്ഞു. അത് തെളിയിക്കേണ്ടത് നിവിൻ പോളിയുടെ കടമയല്ല. ആദ്യം നിയമം പഠിക്കുക. ആരോപണം ഉന്നയിച്ച ആളുടെ കടമയാണ് തെളിയിക്കേണ്ടത്. ഇത് ആർക്കെങ്കിലും മനസിലാകുന്നുണ്ടോ. ആദ്യം അത് തിരിച്ചറിയൂ. അങ്ങനെയാണെങ്കിൽ കേരളത്തിൽ അല്ലെങ്കിൽ ലോകത്ത് ആർക്ക് വേണമെങ്കിലും ആരെക്കുറിച്ചും ആരോപണമുന്നയിക്കാമല്ലോ.

ചില കാര്യങ്ങൾ നിയമപരമായി തിരിച്ചടിക്കും. നിവിൻ പറഞ്ഞ രണ്ടാമത്തെ പോയിന്റ്, ഏത് അറ്റം വരെയും പോകുമെന്ന്. അപ്പോൾ പണി കിട്ടി. വളരെ വ്യക്തമായി നിവിൻ പോളി പറഞ്ഞു. ബ്ലാക്ക്‌മെയിലിംഗ് ഉണ്ടെന്ന് കുറച്ച് സെലിബ്രിറ്റികൾ പറഞ്ഞിട്ടുണ്ട്. നൂറ് ശതമാനവും ഉണ്ട്. എന്റെ ഫോണിൽ മെസേജ് വന്നിട്ടുണ്ട്. ഞാനത് വളരെ കൂളായി കൈകാര്യം ചെയ്‌തപ്പോൾ കോമ‌ഡിയാണെന്ന് പറഞ്ഞു. നിയമം ജയിക്കണം. യാതൊരു ബന്ധവുമില്ലാതെ നിവിൻ പോളിയെ പിടിച്ച് ഇതിലിട്ടത് യഥാർത്ഥ കുറ്റവാളി രക്ഷപ്പെടാനുള്ള പഴുതാണ്.’- ബാല പറഞ്ഞു.


Source link

Related Articles

Back to top button