CINEMA

നാളെ ഈ ചതിക്കുഴിയിൽ ആരും വീഴാം: യുവതിയുടെ പരാതിയില്‍ പ്രതികരിച്ച് നിർമാതാവ്

നാളെ ഈ ചതിക്കുഴിയിൽ ആരും വീഴാം: യുവതിയുടെ പരാതിയില്‍ പ്രതികരിച്ച് നിർമാതാവ് | Producer AK Sunil

നാളെ ഈ ചതിക്കുഴിയിൽ ആരും വീഴാം: യുവതിയുടെ പരാതിയില്‍ പ്രതികരിച്ച് നിർമാതാവ്

മനോരമ ലേഖകൻ

Published: September 04 , 2024 12:49 PM IST

1 minute Read

എ.കെ. സുനിൽ

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പ്രതികരിച്ച് നിർമാതാവ് എ.കെ.സുനിൽ. സാമ്പത്തിക നേട്ടത്തിനും ബിസിനസ്സ് തകർക്കാനുമുള്ള വൃത്തികെട്ട മാർഗങ്ങളാണ് ഇവരുടേതെന്നും നാളെ ആരും ഈ ചതിക്കുഴിയിൽ വീണുപോയാക്കെന്നും സുനില്‍ പ്രതികരിച്ചു.
‘‘സുഹൃത്തുക്കളെ, ധന ലാഭത്തിനും ഉയർന്നു വരുന്ന ബിസിനസ്സ് നശിപ്പിക്കാനും വളരെ ചീപ്പായ മാർഗങ്ങൾ ഇപ്പോൾ ചിലർ ഉപയോഗിക്കുന്നുണ്ട്. ഇത്തരക്കാരെ എന്ത് ചെയ്യണമെന്ന് നമ്മൾ ചിന്തിക്കേണ്ട സമയം അത്രികമിച്ചു. നാളെ ഈ ചതിക്കുഴിയിൽ ആരും വീഴാം. സത്യം പുറത്തുവരുന്നതുവരെ നമ്മൾ അനുഭവിക്കുന്ന മാനസികാവസ്ഥ ഭയാനകമാണ്.’’–എ.കെ. സുനിലിന്റെ വാക്കുകൾ.

നടൻ നിവിൻ പോളിയും സുനിലുമടക്കം ആറുപേർക്കെതിരെയാണ് നേര്യമംഗലം സ്വദേശിനി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. നിവിൻ 6–ാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാനിർമാതാവ് തൃശൂർ സ്വദേശി എ.കെ.സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണു മറ്റു പ്രതികൾ.

പീഡനാരോപണം ശുദ്ധനുണയാണെന്നും അങ്ങനെയൊരു പെൺകുട്ടിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നും നിവിൻ പോളി വ്യക്തമാക്കി. ‘ ഇത്തരം ആരോപണങ്ങൾ നിത്യവുമെന്നോണം വന്നുകൊണ്ടിരിക്കുന്നു. ഇതിന് ഒരു അവസാനമുണ്ടാകണം. സിനിമയിലുള്ളവർക്കെല്ലാം വേണ്ടിയാണു ‍ഞാൻ മുന്നോട്ടുവരുന്നത്. എനിക്കുവേണ്ടി സംസാരിക്കാൻ ഞാനേ ഉള്ളൂ. എന്റെ ഭാഗത്തു നൂറു ശതമാനം ന്യായമുള്ളതിനാലാണു മാധ്യമങ്ങളെ നേരിട്ടുകാണുന്നത്. ആരോപണത്തിൽ ഒപ്പം പേരു പറയുന്ന വ്യക്തികളെയും അറിയില്ല.’–നിവിൻ പറഞ്ഞു.

English Summary:
Producer AK Sunil reacts on sexual harassment allegation

gv943spaccrd3mib8v9c42hvb 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-nivinpauly


Source link

Related Articles

Back to top button