ഡബ്ല്യുസിസി സ്ത്രീകൾക്കെതിര്: ഭാഗ്യലക്ഷ്മി
ഡബ്ല്യുസിസി സ്ത്രീകൾക്കെതിര്: ഭാഗ്യലക്ഷ്മി | Bhagyalakshmi WCC
ഡബ്ല്യുസിസി സ്ത്രീകൾക്കെതിര്: ഭാഗ്യലക്ഷ്മി
മനോരമ ലേഖകൻ
Published: September 04 , 2024 10:56 AM IST
1 minute Read
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശ്വാസമില്ലെന്നും മലയാള സിനിമയിലെ വനിതാപ്രവർത്തകരെ സമൂഹമധ്യത്തിൽ അപഹാസ്യരാക്കാൻ മാത്രമേ റിപ്പോർട്ട് കൊണ്ട് കഴിഞ്ഞുള്ളൂവെന്നും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഡബ്ല്യുസിസി സ്ത്രീകൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയാണെന്നും അവർ കുറ്റപ്പെടുത്തി.
മലയാള സിനിമയെ ലോകം മുഴുവൻ നടന്ന് പഴിപറയുകയാണ് ഡബ്ല്യുസിസി നേതൃത്വം. വനിതാ കൂട്ടായ്മയെന്നാൽ ഏതാനും നടിമാർ മാത്രമല്ല. നൂറുകണക്കിന് വനിതാതൊഴിലാളികൾ ഈ രംഗത്തു പ്രവർത്തിക്കുന്നുണ്ടെന്നോർക്കണം.ഫെഫ്കയുടെ കീഴിലുള്ള സംഘടനകളിലെ വനിതാതൊഴിലാളികളുടെ യോഗം വിളിച്ചപ്പോൾ ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ട പ്രവർത്തകയുടെ കാറിൽ രണ്ടു സ്ത്രീകളെ കൊണ്ടുവന്ന് യോഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചു.സംഘടനയിലെ അംഗങ്ങളായ ഹെയർ ഡ്രെസർമാർക്കെതിരെ വില കുറഞ്ഞ ആരോപണം ഉന്നയിക്കാൻ ബോധപൂർവം ശ്രമിക്കുകയായിരുന്നു.
ചിറ്റൂർ റോഡിലെ വൈഎംസിഎ ഹാളിൽ നടന്ന യോഗം പൂർണമായും റിക്കാർഡ് ചെയ്തിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ പുറത്തുവിടും– ഭാഗ്യലക്ഷ്മി പറഞ്ഞു
English Summary:
“Public Humiliation”: Dubbing Artist Slams Hema Committee Report, Accuses WCC of Betraying Women
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-bhagyalakshmi mo-entertainment-common-malayalammovienews mo-entertainment-movie-wcc f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 4q09uolm7j9nulleql4s6kiuol
Source link