WORLD

ഉത്തരകൊറിയൻ വെള്ളപ്പൊക്കത്തിൽ ആയിരത്തിലേറെ മരണം; വീഴ്ചവരുത്തിയ 30 ഉദ്യോഗസ്ഥരെ വധിക്കാൻ കിം ജോങ് ഉൻ


സിയോൾ: നോർത്ത് കൊറിയയിലെ വെള്ളപ്പൊക്കത്തിൽ ആയിരത്തിലധികം ആളുകൾ മരിച്ച സംഭവത്തിന് പിന്നാലെ സർക്കാർ ഉദ്യോഗസ്ഥരെ വധിക്കാൻ ഉത്തരവിട്ട് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ. ജനങ്ങളുടെ മരണം തടയുന്നതിൽ ഇവർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 30 ഉദ്യോ​ഗസ്ഥരെ വധിക്കാൻ കിം തീരുമാനിച്ചതായാണ് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനങ്ങളുടെ മരണം തടയാൻ ഒരു നടപടിയുമെടുക്കാത്തവർക്ക് തക്കതായ ശിക്ഷയുണ്ടാകുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഓഗസ്റ്റ് അവസാനം ഇവരെ വധിച്ചതായും ചില ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.


Source link

Related Articles

Back to top button