ജർമനിയിൽ വീണ്ടും കത്തിയാക്രമണം


ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ലോ​വ​ർ സാ​ക്സ​ണി സം​സ്ഥാ​ന​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഹാ​ന്നോ​വ​റി​ന്‍റെ പ്രാ​ന്തപ്ര​ദേ​ശ​ത്ത് അ​ഭ​യാ​ർ​ഥി​യാ​യ ഇ​റാ​ക്കു​കാ​ര​ന്‍റെ കു​ത്തേ​റ്റ് 61 കാ​ര​ൻ മ​രി​ച്ചു. അ​ഭ​യാ​ർ​ഥി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​യാ​ണ് കു​ത്തേ​റ്റു​മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഇ​യാ​ളെ ആ​ക്ര​മി​ച്ചു മു​ങ്ങി​യ പ്ര​തി​യെ വൈ​കി​ട്ടു​ത​ന്നെ അ​റ​സ്റ്റ്ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. തി​ങ്ക​ളാ​ഴ്ച ത​ന്നെ ഹെ​സ്സെ സം​സ്ഥാ​ന​ത്തി​ലെ ദ​രം​സ്റ്റാ​ട്ടി​ൽ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്നു​ള്ള ഒ​ര​ഭ​യാ​ർ​ഥി റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ലേ​ക്ക് ത​ന്‍റെ കാ​ർ ഇ​ടി​ച്ചു​ക​യ​റ്റി കാ​റു​ട​മ​യെ പ​രി​ക്കേ​ൽ​പ്പി​ച്ചു.

ട്രാ​ഫി​ക് ലൈ​റ്റു​ക​ൾ അ​വ​ഗ​ണി​ച്ച് അ​തി​വേ​ഗ​ത്തി​ൽ കാ​റോ​ടി​ച്ചു​വ​ന്ന അ​ക്ര​മി​യു​ടെ പ​രാ​ക്ര​മം ക​ണ്ട് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ഓ​ടി മാ​റി. ദൈ​വ​ത്തി​ന്‍റെ ക​ല്പ​ന​പ്ര​കാ​ര​മാ​ണ് താ​ൻ പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് അ​റ​സ്റ്റി​ലാ​യ അ​ക്ര​മി പ​റ​ഞ്ഞ​താ​യി ജ​ർ​മ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.


Source link
Exit mobile version