SPORTS
ഒന്നാം നന്പർ മുന്നേറ്റം
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ-വനിതാ സിംഗിൾസ് ലോക ഒന്നാം നന്പർ താരങ്ങൾ ക്വാർട്ടർ ഫൈനലിൽ. പുരുഷ ഒന്നാം നന്പറായ ഇറ്റലിയുടെ യാനിക് സിന്നർ അമേരിക്കയുടെ ടോമി പോളിനെ മറികടന്ന് ക്വാർട്ടറിലെത്തി. വനിതാ ഒന്നാം നന്പറായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് റഷ്യയുടെ ലിയുഡ്മില സാംസോനോവയെ കീഴടക്കിയാണ് ക്വാർട്ടറിലേക്കു മുന്നേറിയത്.
ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ മിക്സഡ് ഡബിൾസ് സെമിയിലെത്തി.
Source link