KERALAMLATEST NEWS

കേരള കൗമുദി നവ ജീവൻ: തലമുറകളുടെ അനുഭവജ്ഞാനവുമായി കണ്ണൂരിൽ പാരമ്പര്യ വൈദ്യ സംഗമം

കണ്ണൂർ: നാട്ടു വൈദ്യന്മാർക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന്

മന്ത്രി ഒ.ആർ. കേളു പറഞ്ഞു. കണ്ണൂരിൽ കേരള കൗമുദി സംഘടിപ്പിച്ച ‘നവജീവൻ” പാരമ്പര്യ വൈദ്യസംഗമവും ആദര സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാട്ടുവൈദ്യം പാരമ്പര്യമായി നടന്നുവന്നവയാണ്. അത് ആ രീതിയിൽ നടക്കേണ്ടതുണ്ട്. വൈദ്യന്മാർ തമ്മിലും അലോപ്പതിയുമായും വലിയ മത്സരമാണ് .നിയമസഭയിൽ നാട്ടുവൈദ്യന്മാരെ സംരക്ഷിക്കണമെന്ന വിഷയം താൻ ഉന്നയിച്ചതും മന്ത്രി സൂചിപ്പിച്ചു.

തലമുറകളുടെ അനുഭവ ജ്ഞാനം സംഗമിച്ച ചടങ്ങിൽ കേരളകൗമുദി കണ്ണൂർ യൂണിറ്റ് ചീഫ് ഒ.സി. മോഹൻരാജ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായിരുന്നു. കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ,​ പി.സന്തോഷ് കുമാർ എം.പി,​ കെ.വി.സുമേഷ് എം.എൽ.എ, മുന്നാക്ക ക്ഷേമ സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ, കോർപ്പറേഷൻ കൗൺസിലർ സുരേഷ് ബാബു എളയാവൂർ, കേരള ആയുർവേദ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രാമചന്ദ്രൻ ഗുരുക്കൾ എന്നിവർ പ്രസംഗിച്ചു.

പ്രശസ്ത പാരമ്പര്യ വൈദ്യന്മാരായ വിഘ്‌നേശ്വരൻ വൈദ്യർ, അഷ്റഫ് ഗുരുക്കൾ, ഷൈജു വൈദ്യർ, പി.ആർ. ബാലകൃഷ്ണൻ വൈദ്യർ, സി.വൈ. ബിനോജ് വൈദ്യർ, ജലീൽ ഗുരുക്കൾ, ഒ.വി. ബാലകൃഷ്ണൻ വൈദ്യർ, സദാശിവൻ ഗുരുക്കൾ, പവിത്രൻ വൈദ്യർ, പി.ആർ. ശശി ഗുരുക്കൾ, യു.പി. മുഹമ്മദ് വൈദ്യർ എന്നിവർ പങ്കെടുത്തു കേരളകൗമുദി യൂണിറ്റ് മാനേജർ കെ.വി.ബാബുരാജൻ സ്വാഗതവും സീനിയർ മാർക്കറ്റിംഗ് മാനേജർ പ്രിൻസ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.


Source link

Related Articles

Back to top button