മെഗാ ടൂറിസം ബി2ബി മീറ്റ് സമാപിച്ചു
കൊച്ചി: കാഴ്ചപ്പാടുകൾ മാറ്റുന്നതിനും നാളത്തെ കേരളം എങ്ങനെ ആയിരിക്കണമെന്നു ചിന്തിക്കാനും യാത്രകൾ നമ്മെ സഹായിക്കുമെന്നു പ്രമുഖ ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര അഭിപ്രായപ്പെട്ടു. നെടുന്പാശേരിയിൽ നടന്ന മെഗാ ടൂറിസം ബി2ബി മീറ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളൈറ്റ്സ് ട്രാവൽസ് ആൻഡ് ടൂർസ് കൺസോർഷ്യം (കെടിടിസി) സംഘടിപ്പിച്ച സമ്മേളനത്തിൽ ഇന്ത്യയിലെയും വിദേശത്തേയും ടൂർ കമ്പനികൾ, ഡിഎംസികൾ, പ്രമുഖ ഹോട്ടലുകൾ, ഫ്ലൈറ്റ് കമ്പനികൾ, ഓൺലൈൻ പോർട്ടലുകൾ തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു.
നേരത്തെ കെടിടിസി സംസ്ഥാന പ്രസിഡന്റ് മനോജ് എം. വിജയ് ബി 2 ബി മീറ്റ് ഉദ്ഘാടനം ചെയ്തു. ട്രഷറർ ഡെന്നി ജോസ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റുമാരായ ഷാജി കല്ലായി, ഷിജോ ജോർജ്, ജനറൽ സെക്രട്ടറി മനോജ് മച്ചിങ്ങൽ, ജോയിന്റ് സെക്രട്ടറി കെ.ആർ. ആനന്ദ് എന്നിവർ പ്രസംഗിച്ചു.

Source link