ചൈനയിൽ വിമത കലാകാരൻ കസ്റ്റഡിയിൽ


ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ലെ വി​​​മ​​​ത ക​​​ലാ​​​കാ​​​ര​​​ൻ ഗാ​​​വോ ഷെ​​​ന്നി​​​നെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്ത​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നും ക​​​ലാ​​​കാ​​​ര​​​നു​​​മാ​​​യ ഗാ​​​വോ ക്വി​​​യാം​​​ഗ് ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ആ​​​ധു​​​നി​​​ക ചൈ​​​ന​​​യു​​​ടെ സ്ഥാ​​​പ​​​ക​​​നാ​​​യ മാ​​​വോ സേ ​​​ദും​​​ഗി​​​നെ പ​​​രി​​​ഹ​​​സി​​​ക്കു​​​ന്ന ശി​​​ല്പ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ശ​​​സ്ത​​​രാ​​​ണ് ഗാ​​​വോ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ. ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പ് യു​​​എ​​​സി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​മാ​​​ക്കി​​​യ ഗാ​​​വോ ഷെ​​​ൻ ഓ​​​ഗ​​​സ്റ്റ് അ​​​വ​​​സാ​​​നം ഹു​​​ബെ​​​യ് പ്ര​​​വി​​​ശ്യ​​​യി​​​ലെ കു​​​ടും​​​ബ​​​ത്തെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് പോ​​​ലീ​​​സു​​​കാ​​​ർ പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​യ​​​ത്. മു​​​പ്പ​​​തോ​​​ളം പോ​​​ലീ​​​സു​​​കാ​​​ർ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളു​​​ടെ സ്റ്റു​​​ഡി​​​യോ​​​യി​​​ലു​​​ള്ള ശി​​​ല്പ​​ങ്ങ​​​ളും എ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​​പോ​​​യി.

വി​​​പ്ല​​​വ​​​നാ​​​യ​​​ക​​​ന്മാ​​​രെ​​​യും ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളെ​​​യും അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​ത് കു​​​റ്റ​​​ക​​​ര​​​മാ​​​ക്കി 2021ൽ ​​​കൊ​​​ണ്ടു​​​വ​​​ന്ന നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി പ്ര​​​കാ​​​ര​​​മാ​​​ണ് സ​​​ഹോ​​​ദ​​​ര​​​നെ പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​യ​​​തെ​​​ന്ന് ഗാ​​​വോ ക്വി​​​യാം​​​ഗ് പ​​​റ​​​ഞ്ഞു.


Source link
Exit mobile version