KERALAMLATEST NEWS

കോട്ടയത്ത് കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി

കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയം എസ്എംഇ കോളേജിൽ നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കുടമാളൂർ പാലത്തിന് സമീപം മീനച്ചിൽ പുഴയിൽ നിന്നും കണ്ടെടുത്തു. കോളേജിലെ ഒന്നാം വർഷ എംഎൽടി വിദ്യാർത്ഥിയായ അജാസ് ഖാനാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി മുതലാണ് വിദ്യാർത്ഥിയെ കാണാതായത്.

പനമ്പാലം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കുടമാളൂർ പുഴയിൽ ഫയർ ഫോഴ്‌സ് തെരച്ചിൽ നടത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അജാസ് ഖാൻ ജീവനൊടുക്കിയതാവാമെന്നാണ് സംശയം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.


Source link

Related Articles

Back to top button