വി​​ര​​മി​​ക്ക​​ൽ ഉ​​ട​​നി​​ല്ല


ലി​​സ്ബ​​ണ്‍: രാ​​ജ്യാ​​ന്ത​​ര ഫു​​ട്ബോ​​ളി​​ൽ​​നി​​ന്ന് ഉ​​ട​​ൻ വി​​ര​​മി​​ക്കി​​ല്ലെ​​ന്ന പ്ര​​ഖ്യാ​​പ​​ന​​വു​​മാ​​യി പോ​​ർ​​ച്ചു​​ഗ​​ൽ ഇ​​തി​​ഹാ​​സ ഫു​​ട്ബോ​​ള​​ർ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ. നേ​​ഷ​​ൻ​​സ് ലീ​​ഗ് മ​​ത്സ​​ര​​ത്തി​​നാ​​യി സ്വ​​ന്തം നാ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് മു​​പ്പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ റൊ​​ണാ​​ൾ​​ഡോ വി​​ര​​മി​​ക്ക​​ൽ ഉ​​ട​​നി​​ല്ലെ​​ന്നു തു​​റ​​ന്നു പ​​റ​​ഞ്ഞ​​ത്. അ​​ഞ്ചു ത​​വ​​ണ ലോ​​ക ഫു​​ട്ബോ​​ള​​റി​​നു​​ള്ള ബ​​ലോ​​ണ്‍ ദോ​​ർ സ്വ​​ന്ത​​മാ​​ക്കി​​യ താ​​ര​​മാ​​ണ് റൊ​​ണാ​​ൾ​​ഡോ. നി​​ല​​വി​​ൽ സൗ​​ദി പ്രൊ ​​ലീ​​ഗ് ക്ല​​ബ്ബാ​​യ അ​​ൽ ന​​സ​​ർ എ​​ഫ്സി​​ക്കു​​വേ​​ണ്ടി ക​​ളി​​ക്കു​​ന്ന റൊ​​ണാ​​ൾ​​ഡോ​​യു​​ടെ പേ​​രി​​ലാ​​ണ് രാ​​ജ്യാ​​ന്ത​​ര ഫു​​ട്ബോ​​ളി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മ​​ത്സ​​രം, ഗോ​​ൾ തു​​ട​​ങ്ങി​​യ റി​​ക്കാ​​ർ​​ഡു​​ക​​ൾ. 212 രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 130 ഗോ​​ളാ​​ണ് റൊ​​ണാ​​ൾ​​ഡോ പോ​​ർ​​ച്ചു​​ഗ​​ൽ ദേ​​ശീ​​യ ജ​​ഴ്സി​​യി​​ൽ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.


Source link

Exit mobile version