KERALAMLATEST NEWS

നിവിന്‍ പോളിക്ക് എതിരെ പീഡന പരാതി, അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് വച്ച് പീഡിപ്പിച്ചെന്ന് യുവതി

നിവിന്‍ പോളി

കൊച്ചി: മലയാള സിനിമയിലെ യുവ നടന്‍ നിവിന്‍ പോളിക്ക് എതിരെ പീഡന പരാതി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് വച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കേസില്‍ ആറാം പ്രതിയാണ് നിവിന്‍ പോളി.നിവിനെതിരെ ഊന്നുകല്‍ പൊലീസ് കേസെടുത്തു. പീഡന പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

കഴിഞ്ഞ നവംബറില്‍ ദുബായില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്. നിര്‍മാതാവ് എ.കെ സുനില്‍ ഈ കേസില്‍ രണ്ടാം പ്രതിയാണ്. ദുബായിലെ ഹോട്ടലിലെ മുറിയില്‍ വച്ചാണ് പീഡനം നടന്നത്. മറ്റൊരു സ്ത്രീ അടക്കം കേസില്‍ പ്രതികളാണ്. ശ്രേയ എന്ന പേരിലുള്ള ഒരു യുവതിയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ബഷീര്‍, കുട്ടന്‍ എന്നീ രണ്ട് പേരുകളും പ്രതിപ്പട്ടികയിലുള്‍പ്പെടുന്നുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി വെളിപ്പെടുത്തലുകളുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങളാണ് എന്നാല്‍ നിവിന്‍ പോളി ഉള്‍പ്പെടുന്ന കേസിലെ സംഭവം നടന്നത് 2023 നവംബറിലാണ്. നടനെതിരെ 376ാം വകുപ്പ് ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. ഈ കേസില്‍ ഇനി പ്രത്യേക അന്വേഷണ സംഘം വിശദമായ മൊഴി യുവതിയില്‍ നിന്ന് രേഖപ്പെടുത്തും. ശ്രേയ എന്ന യുവതിയാണ് ഈ കേസിലെ ഒന്നാം പ്രതി.

ശ്രേയ എന്ന യുവതിയാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഇരയായ യുവതിയെ നാട്ടില്‍ നിന്ന് വിദേശത്തേക്ക് കൊണ്ടുപോയത്. ദുബായില്‍ എത്തിച്ച ശേഷം മറ്റുള്ളവര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. ശ്രേയ, എ.കെ സുനില്‍, ബിനു, ബഷീര്‍, കുട്ടന്‍, നിവിന്‍ പോളി എന്നിവരാണ് കേസിലെ പ്രതികള്‍.


Source link

Related Articles

Back to top button