തൃശൂർ: പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങളിലുൾപ്പെടുന്ന എ.ഡി.ജി.പി അജിത്‌കുമാറിനെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി. ഹൈക്കോടതിയിൽ അഭിഭാഷകനായ വി.ആർ. അനൂപാണ് പരാതിക്കാരൻ. തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നും അൻവറിന്റെ വെളിപ്പെടുത്തൽ മൊഴിയായി പരിഗണിക്കണമെന്നുമാണ് ആവശ്യം. അജിത്‌കുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂർ പൂരം അലങ്കോലമാക്കി സുരേഷ് ഗോപിക്ക് ജയത്തിന് വഴിയൊരുക്കിയത് എ.ഡി.ജി.പി അജിത് കുമാറാണെന്നാണ് അൻവറിന്റെ ആരോപണം
Source link