അനുഗ്രഹമരുളുന്ന കാത്യായനി ദേവി; വിവാഹ ഭാഗ്യത്തിനായി പട്ടും താലിയും; പ്രത്യേകതകൾ നിറഞ്ഞ പേരണ്ടൂർ ഭഗവതി ക്ഷേത്രം

അനുഗ്രഹമരുളുന്ന കാത്യായനി ദേവി; വിവാഹ ഭാഗ്യത്തിനായി പട്ടും താലിയും; പ്രത്യേകതകൾ നിറഞ്ഞ പേരണ്ടൂർ ഭഗവതി ക്ഷേത്രം | Perandoor Bhagavathy Temple: A 1600-Year-Old Abode of Goddess Karthyayani

അനുഗ്രഹമരുളുന്ന കാത്യായനി ദേവി; വിവാഹ ഭാഗ്യത്തിനായി പട്ടും താലിയും; പ്രത്യേകതകൾ നിറഞ്ഞ പേരണ്ടൂർ ഭഗവതി ക്ഷേത്രം

ഡോ. പി.ബി. രാജേഷ്

Published: September 03 , 2024 12:35 PM IST

1 minute Read

എറണാകുളം ജില്ലയിലെ എളമക്കരയ്ക്ക് സമീപമാണ് പേരണ്ടൂർ ഭഗവതി ക്ഷേത്രം

കാർത്യായനി ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ

ചിത്രം∙ സ്പെഷൽ അറേഞ്ച്മെന്റ്

എറണാകുളം ജില്ലയിലെ എളമക്കരയ്ക്ക് സമീപമാണ് 1600 വർഷങ്ങളോളം പഴക്കമുള്ള പേരണ്ടൂർ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാർത്യായനി ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ദുർഗാ ഭഗവതിയുടെ ഒൻപത് രൂപങ്ങളിൽ ആറാമത്തേതാണ് കാത്യായനി. നവരാത്രിയുടെ ആറാമത്തെ ദിവസം കാത്യായനിയായ ഭഗവതിക്ക് പ്രത്യേക ആരാധനയുണ്ട്. പ്രപഞ്ചനാഥയായ സാക്ഷാൽ ആദിപരാശക്തി തന്നെയാണ് കാത്യായനി. പ്രധാന വിഗ്രഹം കൃഷ്ണശിലയിൽ ആണ് നിർമിച്ചിരിക്കുന്നത്. ചുറ്റമ്പലത്തിൽ ശിവന്റെയും ഗണപതിയുടെയും പ്രതിഷ്ഠയും പുറത്ത് ശാസ്താവിന്റെയും യക്ഷിയുടെയും നാഗത്താൻമാരുടെയും ഉപപ്രതിഷ്ഠകളുമുണ്ട്. 

ചിത്രം∙ സ്പെഷൽ അറേഞ്ച്മെന്റ്

കേരളത്തിലെ 108 ദുർഗാ ക്ഷേത്രങ്ങളിൽ ഒന്നാണ് പേരണ്ടൂർ ഭഗവതി ക്ഷേത്രം. ഇവിടെ ഭഗവതിക്ക് പട്ടും താലിയും നടക്കുവച്ചാൽ വിവാഹം പെട്ടെന്ന് നടക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. പൂപ്പറയും ബ്രാഹ്മണി പാട്ടും ഇവിടുത്തെ മറ്റ് പ്രധാന വഴിപാടുകളാണ്. ആഗ്രഹിക്കുന്ന കാര്യങ്ങൾ സഫലമാകാനായി ഉദയാസ്തമയ പൂജ നടത്തിയാൽ മതി.വൃശ്ചിക മാസത്തിലെ (നവംബർ- ഡിസംബർ) തൃക്കാർത്തിക ഇവിടെ വിശേഷമായി കൊണ്ടാടുന്നു. അന്ന് കാർത്തിക വിളക്കുകൾ കൊളുത്തുന്നതും ഭക്തർക്ക് അന്ന ദാനം നടത്തുന്നതും പതിവാണ്.

ചിത്രം∙ സ്പെഷൽ അറേഞ്ച്മെന്റ്

7000 കുടുംബങ്ങളുടെ മൂല കുടുംബക്ഷേത്രമാണിത്. മണ്ഡലകാലത്ത് 41 ദിവസം ബ്രാഹ്മണിപ്പാട്ട് വഴിപാട് നടക്കുന്നു. കുടുംബ ഐശ്വര്യത്തിനും അഭിവൃദ്ധിക്കുമായി പട്ടും താലിയും സമർപ്പിക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഉത്സവത്തിന്‌ പിടിയാനയെ എഴുന്നള്ളിക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് പേരണ്ടൂർ ഭഗവതി ക്ഷേത്രം.

ചിത്രം∙ സ്പെഷൽ അറേഞ്ച്മെന്റ്

നവരാത്രി ആഘോഷവും വിജയദശമിയും വിദ്യാരംഭവുമെല്ലാം പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. കുംഭമാസത്തിലെ (ഫെബ്രുവരി -മാർച്ച്) മകം തൊഴലും വിപുലമായി കൊണ്ടാടുന്നു. മേട മാസത്തിലെ ഉത്രം നക്ഷത്രത്തിന് ആറാട്ട് വരുന്ന എട്ടു ദിവസത്തെ ഉത്സവവും വിശേഷമാണ്. രാവിലെ 5 മുതൽ10.30 വരെയും വൈകിട്ട് 5.30 മുതൽ 8 മണി വരെയുമാണ് ദർശന സമയം. ഇപ്പോഴത്തെ തന്ത്രി പുലിയന്നൂർ ഹരി നാരായണൻ നമ്പൂതിരിപ്പാടാണ്.

ഫോൺ: 9995705503

ചിത്രം∙ സ്പെഷൽ അറേഞ്ച്മെന്റ്

English Summary:
Perandoor Bhagavathy Temple: A 1600-Year-Old Abode of Goddess Karthyayani

2kknu4i0okdivu5ocp3scr5284 30fc1d2hfjh5vdns5f4k730mkn-list dr-p-b-rajesh mo-astrology-temple mo-astrology-offering mo-religion-goddessdurga 7os2b6vp2m6ij0ejr42qn6n2kh-list


Source link
Exit mobile version