WORLD
12 വർഷമായി ദിവസം അരമണിക്കൂർ മാത്രം ഉറക്കം; കൂടുതൽ ഉൻമേഷവാനെന്ന് അവകാശവാദവുമായി ജപ്പാൻകാരൻ
ടോക്യോ: ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം വളരെ പ്രധാനമാണ്. 6-8 മണിക്കൂർ എങ്കിലും ഉറങ്ങണമെന്നാണ് വിവിധ പഠനങ്ങൾ ചൂണ്ടികാണിക്കുന്നത്. ഉറക്കക്കുറവുമൂലം തലവേദന, ശ്രദ്ധക്കുറവ്, കൂടിവരുന്ന അസ്വസ്ഥത, തീരുമാനങ്ങളെടുക്കാൻ കഴിയായ്ക, അമിതമായി ഉറക്കച്ചടവ് തുടങ്ങിയവ അനുഭവപ്പെടുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ, കഴിഞ്ഞ 12 വർഷമായി ദിവസത്തിൽ 30 മിനിറ്റ് മാത്രം ഉറങ്ങുന്ന ഒരാളെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.ഡെയ്‌സുകെ ഹോറി എന്ന ജാപ്പനീസ് പൗരനാണ് 12 വർഷമായി ദിവസവും 30 മിനിറ്റ് മാത്രം ഉറങ്ങുന്നത്. തൻ്റെ ശരീരത്തെയും തലച്ചോറിനെയും ഇത്തരത്തിൽ 30 മിനിറ്റ് മാത്രം ഉറങ്ങുന്നതിന് പരിശീലിപ്പിച്ചതാണെന്നും ഈ ശീലം തൻ്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തിയെന്നും ഇദ്ദേഹം അവകാശപ്പെടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Source link