എംബപ്പെയ്ക്കു ഡബിൾ

മാഡ്രിഡ്/മ്യൂണിക്/പാരീസ്: ലാ ലിഗ ഫുട്ബോളിൽ മൂന്നു മത്സരങ്ങളുടെ കാത്തിരിപ്പിനുശേഷം കിലിയൻ എംബപ്പെ വലകുലുക്കി. എംബപ്പെയുടെ ഇരട്ടഗോളിൽ റയൽ മാഡ്രിഡ് 2-0ന് റയൽ ബെറ്റിസിനെ പരാജയപ്പെടുത്തി. ജയത്തോടെ റയൽ എട്ടു പോയിന്റുമായി ബാഴ്സലോണയ്ക്കു പിന്നിൽ രണ്ടാമതെത്തി. 12 പോയിന്റാണ് ബാഴ്സയ്ക്ക്. 67-ാം മിനിറ്റിൽ ഫ്രഞ്ച് നായകൻ റയലിനെ മുന്നിലെത്തിച്ചു. പെനാൽറ്റിയിലൂടെ (75ട) രണ്ടാം ഗോളും നേടി.
ബയേൺ, പിഎസ്ജി ഹാരി കെയ്ന്റെ പെനാൽറ്റിയും രണ്ടാം പകുതിയിൽ തോമസ് മ്യുള്ളറുടെ ഗോളും ബുണ്ടസ് ലിഗ ഫുട്ബോളിൽ ബയേണ്‍ മ്യൂണിക്കിനു ജയമൊരുക്കി. ബയേണ്‍ 2-0ന് ഫ്രീബർഗിനെ പരാജയപ്പെടുത്തി. ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ പാരീസ് സാൻ ഷെർമയിൻ ജയത്തുടർച്ച നടത്തുന്നു. എവേ മത്സരത്തിൽ പിഎസ്ജി 3-1ന് ലിലെയെ പരാജയപ്പെടുത്തി.
Source link