പരിഹസിച്ചവർക്കു മറുപടി; നിറവയറിൽ ഫോട്ടോഷൂട്ടുമായി ദീപിക; ചേർത്തുപിടിച്ച് രൺവീർ | Deepika Padukone Pregnancy Photoshoot
പരിഹസിച്ചവർക്കു മറുപടി; നിറവയറിൽ ഫോട്ടോഷൂട്ടുമായി ദീപിക; ചേർത്തുപിടിച്ച് രൺവീർ
മനോരമ ലേഖകൻ
Published: September 03 , 2024 08:33 AM IST
Updated: September 03, 2024 08:43 AM IST
1 minute Read
ഫോട്ടോഷൂട്ടിൽ നിന്നും
ആദ്യ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് താരദമ്പതിമാരായ ദീപിക പദുക്കോണും രണ്‍വീര്‍ സിങും. സെപ്റ്റംബറില്‍ പുതിയ അതിഥിയെത്തുമെന്ന് ഇവർ അറിയിക്കുകയും ചെയ്തു. ഇപ്പോഴിതാ കുഞ്ഞിനെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ദീപിക.
ദീപികയുടെ നിറവയര്‍ ചേർത്തുപിടിച്ച് പിന്‍കഴുത്തില്‍ ചുംബിക്കുന്ന രണ്‍വീറിനെ ചിത്രങ്ങളില്‍ കാണാം. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളില്‍ മൂന്ന് ഔട്ട്ഫിറ്റുകളിലാണ് ദീപിക ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. വിൻ ഡീസൽ, പ്രിയങ്ക ചോപ്ര, ഹർഭജൻ സിങ് തുടങ്ങി നിരവധിപ്പേരാണ് ദീപികയ്ക്ക് ആശംസകളുമായി എത്തുന്നത്.
നിരന്തരം വിമർശനങ്ങൾ നേരിടുന്ന നടിയാണ് ദീപിക. അത്തരത്തിൽ ദീപിക ഗര്‍ഭിണി ആയത് മുതല്‍ വ്യാജ ഗര്‍ഭം എന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്നിരുന്നത്. താരം സറോഗസിയിലൂടെയാണ് അമ്മയാകാന്‍ പോകുന്നതെന്നും ബേബി ബംപ് എന്ന പേരില്‍ തലയിണ വച്ചാണ് വരുന്നതെന്നുമുള്ള വിമര്‍ശനങ്ങളും എത്തിയിരുന്നു.
ഈ ആരോപണങ്ങൾക്കെല്ലാം മറുപടി നൽകുന്നതാണ് ദീപികയുടെ പുതിയ പോസ്റ്റ്. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷവും മനോഹാരിതയുമെല്ലാം ദീപികയിൽ നമുക്ക് കാണാൻ കഴിയും.
English Summary:
Deepika Padukone, Ranveer Singh’s Pregnancy Photoshoot
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-deepikapadukone mo-celebrity-celebrityphotoshoot f3uk329jlig71d4nk9o6qq7b4-list 5ctvp71baqfsg1gf00vts7sdbe mo-entertainment-movie-ranveersingh mo-entertainment-common-bollywoodnews
Source link