ജർമനിയിലെ തുരിഞ്ചിയ സംസ്ഥാനത്ത് എഎഫ്ഡി അധികാരത്തിലേക്ക്


ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ബ​ര്‍ലി​ന്‍: ഞാ​യ​റാ​ഴ്ച ജ​ര്‍മ​നി​യി​ലെ ര​ണ്ടു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തു​രിഞ്ചിയ സം​സ്ഥാ​ന​ത്ത് കു​ടി​യേ​റ്റ വി​രു​ദ്ധ​രും തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യു​മാ​യ എ​എ​ഫ്ഡി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി. 88 അം​ഗ അ​സം​ബ്ലി​യി​ല്‍ 32 അം​ഗ​ങ്ങ​ളു​മാ​യി എ​എ​ഫ്ഡി ചാ​ന്‍സ​ല​ര്‍ ഷോ​ള്‍സി​ന്‍റെ ട്രാ​ഫി​ക് ലൈ​റ്റ് മു​ന്ന​ണി​യെ​യും പ്ര​തി​പ​ക്ഷ​മാ​യ ക്രി​സ്റ്റ‍്യ​ന്‍ ഡെമോ​ക്രാ​റ്റി​ക് യൂ​ണി​യ​നെ​യും (സി​ഡി​യു) ഒ​രു​പോ​ലെ ഞെ​ട്ടി​ച്ചു. ഇ​ത് ജ​ര്‍മ​നി​യി​ലെ വി​ദേ​ശി​ക​ളു​ടെ പ്ര​ത്യേ​കി​ച്ച് തുരിഞ്ചിയ സം​സ്ഥാ​ന​ത്തെ വി​ദേ​ശി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​നു ശേ​ഷം ഇ​താ​ദ്യ​മാ​ണ് ഒ​രു സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ തീ​വ്ര വ​ല​തു​പ​ക്ഷ ജ​ര്‍മ​ന്‍ പാ​ര്‍ട്ടി അ​ധി​കാ​ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

സാ​ക്സ​ണി സം​സ്ഥാ​ന​ത്തു ക്രി​സ്റ്റ‍്യ​ന്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍ട്ടി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഇ​വി​ടെ സി​ഡി​യു 31.9 ശ​ത​മാ​നം വോ​ട്ടു നേ​ടി. എ​എ​ഫ്ഡി 30.6 ശ​ത​മാ​നം വോ​ട്ടു​ക​ളു​മാ​യി തൊ​ട്ടു​പി​ന്നി​ലു​ണ്ട്. ചാ​ന്‍സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍സി​ന്‍റെ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റു​ക​ള്‍ (എ​സ്പി​ഡി) ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലും നി​രാ​ശാ​ജ​ന​ക​മാ​യ ഫ​ല​മാ​ണ് നേ​ടി​യ​ത്.


Source link
Exit mobile version