വിപണി പിടിച്ചെടുത്ത് വ്യാജൻമാർ; പരന്പരാഗത പപ്പട വ്യവസായത്തിന് തകർച്ച
കോട്ടയം: തൂശനിലയില്‍ ഓണസദ്യക്കു രുചി കൂടണമെങ്കില് പപ്പടം നിര്‍ബന്ധമാണ്. ഊണിനും പായസത്തിനുമൊപ്പം പപ്പടം പൊടിച്ചുചേര്ത്താലേ ഒരു സംതൃപ്തി വരൂ. ഓണത്തിന് ഒന്നരയാഴ്ച ബാക്കി നില്‍ക്കേ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് പപ്പട നിര്‍മാണ മേഖല. ഉഴുന്ന് ഉള്‍പ്പെടെ നിര്‍മാണ വസ്തുക്കളുടെ വില കൂടിയിട്ടും പപ്പടത്തിനു വില കൂടാത്തത് മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളില്‍നിന്ന് വലിയ തോതില്‍ പപ്പടം എത്തുന്നുണ്ട്. കൂടുതലും യന്ത്രനിര്‍മിത പപ്പടങ്ങളാണ് വിപണിയിലെത്തുന്നത്. പരമ്പരാഗതമായി പപ്പടം നിര്‍മിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരാന്‍ ഇതാണു കാരണം. തൃശൂര്‍, വയനാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നുമാണ് പ്രധാനമായും പപ്പടം എത്തുന്നത്. പപ്പടത്തിന് ഏറ്റവും കുടൂതല്‍ ആവശ്യക്കാരുള്ളത് ഓണക്കാലത്താണ്. ഇപ്പോള്‍ 100 പപ്പടം 120 രൂപയ്ക്കാണ് വില്പന. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തില്‍ പിടിച്ചുനിന്നെങ്കിലും ഇതര സംസ്ഥാന പപ്പടം കുറഞ്ഞ വിലയ്ക്കു വിപണി കീഴടക്കിയതോടെയാണ് ഈ വ്യവസായത്തിന് അടിപതറിയത്. ഇതോടെ ഉപജീവനമാര്‍ഗം തേടി പലരും മറ്റു തൊഴിലുകള്‍ തേടിപ്പോയി. ഉഴുന്ന് വില 140 രൂപയായതോടെ പപ്പടമാവില് 40 രൂപ വിലയുള്ള മൈദ ചേര്‍ക്കുന്നു. ഇതു ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി പരാതിയുണ്ട്. ഒരു കിലോ ഉഴുന്നില്‍ ഏകദേശം 250, 300 പപ്പടമുണ്ടാക്കാം. പപ്പടക്കാരത്തിലുമുണ്ട് വ്യാജന്. പപ്പടക്കാരത്തിനു പകരം അലക്കുകാരം ഉപയോഗിക്കുന്നതും ആരോഗ്യ പ്രശ്നങ്ങള്‍ക്കു ഇടയാക്കുന്നുണ്ട്. എന്നാല്‍, ഈ ഓണത്തോടെ പപ്പടവിപണിയില്‍ വ്യാജന്മാര്ക്കു പൂട്ടുവീഴും. കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷന്റെ (കെപ്മ) നേതൃത്വത്തില്‍ പപ്പടത്തിലെ വ്യാജന്മാരെ കണ്ടെത്താന്‍ പ്ലേ സ്റ്റോറില്‍ മുദ്ര ആപ്പ് പുറത്തിറക്കുകയാണ്.
പപ്പട പാക്കറ്റുകളില്‍ കെപ്മയുടെ ലോഗോയും അംഗത്വ നമ്പറും രേഖപ്പെടുത്തും. വാങ്ങുന്ന പപ്പടത്തിലെ ഈ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ കയറി പരിശോധിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ്, പ്രത്യേകതകള്‍, ചേരുവകള്‍ ഉള്‍പ്പെടെ കാണാനാകും. വ്യാജമെന്ന് തോന്നിയാല്‍ പരാതിപ്പെടാനുള്ള സൗകര്യവും ആപ്പിലുണ്ട്. പപ്പടം കഴിക്കുന്നത് അമിത രക്തസമ്മര്‍ദമുള്‍പ്പെടെയുള്ള രോഗാവസ്ഥയ്ക്ക് കാരണമാകുമെന്നു പറഞ്ഞ് പലരും ഒഴിവാക്കുകയാണ്. എന്നാല്‍, പരമ്പാരാഗത രീതിയില്‍ ഗുണമേന്മയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന പപ്പടം ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകില്ലെന്നാണ് പരമ്പരാഗത പപ്പടനിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

Source link