KERALAMLATEST NEWS

മുകേഷിന്റെ മുൻകൂർ ജാമ്യം: എതിർത്ത് പ്രോസിക്യൂഷൻ

കൊച്ചി: ലൈംഗികാതിക്രമം ആരോപിച്ച് നടി നൽകിയ കേസിൽ നടനും എം.എൽ.എയുമായ എം. മുകേഷിന്റെ മുൻകൂർ ജാമ്യഹർജിയെ എതിർത്ത് സർക്കാർ. പീഡനആരോപണമാണ് ഉയർന്നിരിക്കുന്നതെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ആവശ്യമുന്നയിച്ചതായി പ്രോസക്യൂഷൻ വ്യക്തമാക്കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ രഹസ്യവാദം ഇന്നും തുടരും. 2011ൽ ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെ മുകേഷ് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.

നടൻ മണിയൻപിള്ള രാജു, അഡ്വ. വി.എസ്. ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യഹർജിയും ഇന്ന് വീണ്ടും പരിഗണിക്കും.
ഇതേ നടിയുടെ പരാതിയിൽ നടൻ ഇടവേള ബാബുവും മുൻകൂർ ജാമ്യാപേക്ഷ നൽകി.


Source link

Related Articles

Back to top button