ഫിലിപ്പീൻസിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 14 മരണം
മനില: ഫിലിപ്പീൻസിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 14പേർ മരിച്ചു. മരിച്ചവരിൽ ഗർഭിണിയും ഉൾപ്പെടുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. മധ്യ ഫിലിപ്പീൻസിലുണ്ടായ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മറ്റ് രണ്ടു പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയ പോലീസ് വക്താവ് കേണൽ ജീൻ ഫജാർഡോ പറഞ്ഞു.
മനില ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധിയാണ്.
Source link