KERALAMLATEST NEWS

ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ചുമായി സിയാൽ

മുന്നേറ്റ പാതയിൽ സിയാൽ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ(സിയാൽ) രാജ്യത്തെ ഏറ്റവും വലിയ 0484 എയ്റോ ലോഞ്ച് സെപ്തംബർ ഒന്നിന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

അന്താരാഷ്ട്ര ടെർമിനൽ വികസനം, പുതിയ ഫുഡ് കോർട്ടുകൾ, ലോഞ്ചുകൾ എന്നിവയുടെ നിർമാണവും ശുചിമുറികളുടെ നവീകരണവും സിയാലിൽ അതിവേഗം പുരോഗമിക്കുകയാണ്. 2022ൽ ബിസിനസ് ജെറ്റ് ടെർമിനൽ കമ്മീഷൻ ചെയ്തശേഷം 2000ലധികം സ്വകാര്യ ജെറ്റുകളാണ് സിയാൽ കൈകാര്യം ചെയ്തത്. ബിസിനസ് ജെറ്റിനുള്ള രണ്ടാം ടെർമിനലിലാണ് എയ്റോ ലോഞ്ച്.

മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, സിയാൽ ഡയറക്ടർമാരായ എം.എ. യൂസഫലി., ഇ.കെ. ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എൻ.വി. ജോർജ്, ഇ.എം. ബാബു, പി. മുഹമ്മദാലി എന്നിവർ പങ്കെടുക്കും.

‘കുറഞ്ഞ ചെലവിൽ ആഡംബര സൗകര്യം’

എറണാകുളത്തിന്റെ എസ്.ടി.ഡി കോഡിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ലോഞ്ചിന്റെ നാമകരണം. ‘കുറഞ്ഞ ചെലവിൽ ആഡംബര സൗകര്യം’ എന്ന ആശയത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകൾക്ക് സമീപമുള്ള 0484 ലോഞ്ച് എല്ലാവർക്കും ആസ്വദിക്കാം. അരലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ 37 റൂമുകൾ, നാല് സ്യൂട്ടുകൾ, മൂന്ന് ബോർഡ് റൂമുകൾ, രണ്ട് കോൺഫറൻസ് ഹാളുകൾ, കോവർക്കിംഗ് സ്‌പേസ്, ജിം, ലൈബ്രറി, റസ്റ്ററന്റ്, സ്പാ, കഫേ ലോഞ്ച് എന്നിവയുണ്ട്.

‘യാത്രക്കാർക്ക് ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കാൻ സിയാൽ പ്രതിജ്ഞാബദ്ധമാണ്. നിലവിൽ വിവിധ പദ്ധതികളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.

എസ്. സുഹാസ്

മാനേജിംഗ് ഡയറക്ടർ

സിയാൽ


Source link

Related Articles

Back to top button