ASTROLOGY

സെപ്റ്റംബറിൽ ശുക്രൻ തെളിയും നക്ഷത്രക്കാർ


സെപ്റ്റംബർ മാസം ഓണമാസം കൂടിയാണ്. ഓരോ മലയാളിയും ഓണം കാത്തിരിയ്ക്കുന്ന ഒരു മാസം. ജ്യോതിഷപ്രകാരവും ഇതിന് പ്രധാന്യമേറും. പ്രധാനപ്പെട്ട മൂന്ന് ഗ്രഹസംക്രമണം കൂടി നടക്കുന്ന മാസമാണ് ഇത്. ബുധൻ, ശുക്രൻ, സൂര്യൻ എന്നിവയാണ് ഇവ. ഇതു കാരണം ജീവിതത്തിലെ ദുരിതങ്ങൾ മാറി സെപ്റ്റംബർ ഒന്ന് മുതൽ നല്ല കാലം വന്നുചേരുന്ന ചില നക്ഷത്രങ്ങളുണ്ട്. ജീവിതത്തിലെ പരാജയങ്ങൾ വിജയങ്ങളാകുന്ന ചില നക്ഷത്രങ്ങൾ. ഇവയെക്കുറിച്ചറിയാം. ഫലപ്രാപ്തി ലഭിയ്ക്കാൻ ഇവർ കുടുംബക്ഷേത്രത്തിലും മറ്റും വഴിപാടുകൾ നടത്തുന്നതും അവരെ പ്രീതിപ്പെടുത്തുന്നതും ഏറെ ഗുണം നൽകും.അശ്വതിഇതിൽ ആദ്യത്തേത് അശ്വതിയാണ്. ഇവർക്ക് സാമ്പത്തികപുരോഗതി വന്നു ചേരും. മനസിന് ദുഖമുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നും വിടുതൽ ലഭിയ്ക്കും. ആഗ്രഹിയ്ക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കും. സർവൈശ്വര്യങ്ങളും ഈ നാളുകാർക്ക് ലഭിയ്ക്കും. ജീവിതത്തിൽ ഉയർച്ചയും സന്തോഷവും സമാധാനവും വന്നുചേരും. നടക്കാത്ത ആഗ്രഹങ്ങൾ സാധിയ്ക്കുന്ന, തൊഴിൽ, കുടുംബപരമായ സന്തോഷങ്ങൾ വന്നു ചേരുന്ന സമയം കൂടിയാണ് ഇത്.കാർത്തിക, രോഹിണികാർത്തികയാണ് അടുത്തത്. ഇവർക്കും സർവൈശ്വര്യം വരുന്ന സമയമാണ് ഇത്. ഭരണിയാണ് അടുത്ത നക്ഷത്രം. ഇവർക്ക് ജീവിതത്തിലെ വലിയ മാറ്റത്തിന്റെ സമയമാണ്. ഭാഗ്യവും സമൃദ്ധിയും വന്നു ചേരും. രോഹിണി നക്ഷത്രക്കാർക്കും സാമ്പത്തിക പുരോഗതി വന്നു ചേരുന്ന സമയാണ്. തൊഴിൽ അഭിവൃദ്ധി, വിവാഹം, അഭീഷ്ട സിദ്ധി തുടങ്ങിയവ വന്നു ചേരും. ദീർഘനാളായി ആഗ്രഹിച്ച കാര്യം നടന്നു കിട്ടുന്ന സമയമാണ്. ലക്ഷ്യം നേടാൻ സാധിയ്ക്കും.മകയിരം, മൂലംമകയിരം നക്ഷത്രത്തിനും എല്ലാ രീതിയിലും ഉയർച്ച വന്നുചേരും. ഇവർക്കും അഭീഷ്ടസിദ്ധിയും എല്ലാ രീതിയിലും സർവൈശ്വര്യവും ഫലമായി പറയുന്നു. തൊഴിൽ മേഖലയിൽ അഭിവൃദ്ധി വരും. ധനനഷ്ടം സംഭവിച്ചവർ ഇത് വീണ്ടെടുക്കും. ദുഖനാശമുണ്ടാകും. ജീവിതം നല്ല രീതിയിൽ വഴിമാറും. മൂലം നക്ഷത്രത്തിന് ശുക്രന്റെ രാശിമാറ്റം ഏറെ ഗുണകരമാണ്. ദുഖം അകലും, സന്തോഷം വർദ്ധിയ്ക്കും, കുറ്റപ്പെടുത്തിയവർ വീണ്ടും അടുത്തു കൂടും, ദൈവാധീനം കൈവരും. ഇവർ ഭദ്രകാളിക്ഷേത്രദർശനം നടത്തുന്നതും നല്ലതാണ്.അവിട്ടം, പൂരൂരുട്ടാതിഅവിട്ടം നക്ഷത്രത്തിന് സെപ്റ്റംബർ ഭാഗ്യസമയമാണ്. രാജയോഗം മിന്നിത്തിളങ്ങേണ്ട സമയമാണ് ഇത്. പൂരോരുട്ടാതിയ്ക്കും ദേവി പ്രസാദിയ്ക്കുന്ന സമയമാണ്. കുലദൈവത്തെ പ്രാർത്ഥിയ്ക്കുന്നത് നല്ലതാണ്. ദുഖങ്ങൾ മാറി ജീവിതത്തിൽ സമ്പത്സമൃദ്ധി വരാൻ കാരണമാകും. കുലദേവതയെ പ്രീതിപ്പെടുത്തുന്നത് നല്ല ഫലം ലഭിയ്ക്കാൻ അത്യാവശ്യമാണ്. പിതൃവഴിയും മാതൃവഴിയുമുള്ള കുലദൈവത്തെ പ്രാർത്ഥിയ്ക്കുക.


Source link

Related Articles

Back to top button