WORLD

കോടീശ്വരനാണെന്ന് കരുതി കോടതിയെ അവഹേളിക്കരുത്, ഇലോണ്‍ മസ്‌കിനെതിരെ ബ്രസീല്‍ പ്രസിഡന്റ്


രാജ്യത്തെ സുപ്രീം കോടതി ഉത്തരവുകളെ ഇലോണ്‍ മസ്‌ക് ബഹുമാനിക്കണമെന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡി സില്‍വ. ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ബ്രസീലില്‍ നിരോധന ഭീഷണി നേരിടുകയാണ് എക്‌സ്. ജഡ്ജ് അലക്സാന്ദ്രേ ഡി മൊറേസാണ് എക്‌സിന് താല്‍ക്കാലിക് വിലക്ക് പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ക്ക് എതിരെ നടപടി എടുക്കണമെന്ന ഉത്തരവ് പാലിക്കാത്തതും രാജ്യത്ത് പുതിയ നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം അനുസരിക്കാതിരുന്നതുമാണ് നടപടിയിലേക്ക് നയിച്ചത്.ലോകത്ത് എവിടെ നിന്നുള്ളവരായാലും ബ്രസീലില്‍ നിക്ഷേപമുള്ളവര്‍ ബ്രസീലിയന്‍ ഭരണ ഘടയ്ക്കും നിയമങ്ങള്‍ക്കും വിധേയരാണെന്നെന്നും ഒരു വ്യക്തിയ്ക്ക് ധാരാളം പണം ഉണ്ടെന്ന് വെച്ച് അയാള്‍ക്ക് നിയമങ്ങളെ അവഹേളിക്കാന്‍ സാധിക്കില്ലെന്നും ലുല പറഞ്ഞു.


Source link

Related Articles

Back to top button