റേഷൻ വ്യാപാരി സംഘടനകളുമായി നാളെ ചർച്ച

തിരുവനന്തപുരം: കിറ്റ് വിതരണത്തിലെയും വേതനത്തിലെയും കുടിശികയും മറ്റു പ്രശ്നങ്ങളും സംബന്ധിച്ച് റേഷൻ വ്യാപാരികളുടെ പ്രതിഷേധം തണുപ്പിക്കാൻ മന്ത്രി ജി.ആർ.അനിൽ നാളെ വ്യാപാരി സംഘടനകളുടെ യോഗം വിളിച്ചു. വ്യാപാരികൾക്കുള്ള വേതനത്തിൽ ജൂലായ്, ആഗസ്റ്റ് മാസങ്ങളിലേതു കുടിശികയാണ്. വ്യാപാരികൾക്കുള്ള പണം നൽകാൻ 50 കോടി അനുവദിച്ചതായി ധനവകുപ്പ് പ്രഖ്യാപിച്ചെങ്കിലും വിതരണം ചെയ്തിട്ടില്ല. സാങ്കേതിക നടപടിക്രമങ്ങളുടെ പേരു പറഞ്ഞ് വിതരണം വൈകിക്കുകയാണെന്നാണ് വ്യാപാരികളുടെ പരാതി. സൗജന്യ കിറ്റുകൾ വിതരണം ചെയ്ത വകയിൽ കമ്മിഷൻ കുടിശിക നൽകണമെന്ന് കോടതി വിധി ഉണ്ടായിട്ടും ഇതുവരെ നടപടിയില്ല. കോടതി അനുവദിച്ച സമയപരിധി ഈ മാസം അവസാനിക്കും.


Source link
Exit mobile version