കേരളത്തിൽ ബിജെപി വളരുന്നു : കേന്ദ്രമന്ത്രി ജെ.പി.നദ്ദ

ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടപിപ്പിച്ച ഒരു പാലക്കാടൻ വികസന ചർച്ച കേന്ദ്ര മന്ത്രിയും ദേശീയ അദ്ധ്യക്ഷനുമായ ജെ.പി.നദ്ദ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: കേരളത്തിൽ ബി.ജെ.പി വളർച്ചാഘട്ടത്തിലാണെന്ന് കേന്ദ്ര മന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ ജെ.പി.നദ്ദ. 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ 15% വോട്ട്‌ വിഹിതം 2019 ൽ 21.3% ആയും 2024 ൽ 24.3% ആയും ഉയർന്നു. ഇതൊരു സൂചനയാണ്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും ബി.ജെ.പി വലിയ മുന്നേറ്റമുണ്ടാക്കും.

പാലക്കാട് ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മൊമന്റ് വിത്ത് നദ്ദാജി’ എന്ന പാലക്കാട് വികസന ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ.വി.ഗോപിനാഥ് വന്നു

കോൺഗ്രസ് വിട്ട മുൻ എം.എൽ.എ എ.വി.ഗോപിനാഥ് ജെ.പി.നദ്ദയുടെ പരിപാടിക്ക് എത്തി. കോൺഗ്രസുമായി ഇടഞ്ഞ അദ്ദേഹം കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ബി.ജെ.പി പരിപാടിക്കും എത്തിയത്. വികസനത്തിൽ രാഷ്ട്രീയമില്ല. പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം, കർഷകരുടെ പ്രശ്നങ്ങൾ, പാലക്കാട് സ്മാർട് സിറ്റി എന്നിവ സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കാനാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.


Source link
Exit mobile version