സെന്റ് ജോസഫ്സ് സേലം, വേലമ്മാൾ മെട്രിക്കുലേഷൻ ചാന്പ്യൻമാർ
കോഴിക്കോട്: 16-ാമത് അഖിലേന്ത്യാ സിൽവർ ഹിൽസ് ട്രോഫി ബാസ്കറ്റ്ബോളിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ സെന്റ്. ജോസഫ്സ് ജിഎച്ച്എസ്എസ് സേലവും ആണ്‍കുട്ടികളുടെ വിഭാഗത്തിൽ വേലമ്മാൾ മട്രിക്കുലേഷൻ എച്ച്എസ്എസ് ചെന്നൈയും ജേതാക്കൾ. പെണ്‍കുട്ടികളുടെ ഫൈനലിൽ സെന്റ് ജോസഫ്സ് 82-74ന് വിദ്യോദയ ജിഎച്ച്എസ്എസ് ചെന്നൈയെ പരാജയപ്പെടുത്തി. ആണ്‍കുട്ടികളുടെ ഫൈനലിൽ വേലമ്മാൾ മട്രിക്കുലേഷൻ സ്കൂൾ ആതിഥേയരായ സിൽവർ ഹിൽസ് എച്ച്എസ്എസ് കോഴിക്കോടിനെ 75-50ന് പരാജയപ്പെടുത്തി.
ആണ്‍കുട്ടികളുടെ അണ്ടർ 14 സെന്റ്. ചാവറ മിനി ബാസ്കറ്റ്ബോൾ ഫൈനലിൽ സിൽവർ ഹിൽസ് എച്ച്എസ്എസ് 35-32ന് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിനെ തോല്പിച്ചു.
Source link