ഇനി ക്രിക്കറ്റ് വിരുന്ന്; കേരള ക്രിക്കറ്റ് ലീഗ് ഇന്നു മുതൽ
തിരുവനന്തപുരം: ഇനിയുള്ള രണ്ടാഴ്ച്ച വിഭവ സമൃദ്ധമായ ക്രിക്കറ്റ് വിരുന്ന് കാര്യവട്ടത്ത്. ഓണാഘോഷത്തിലേക്ക് കടക്കുന്ന മലയാളികൾക്ക് ഓണസദ്യക്ക് മുന്നേ ക്രിക്കറ്റ് വിരുന്നൊരുക്കുകയാണ് പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിലൂടെ കേരളാ ക്രിക്കറ്റ് അസോസിയേഷൻ. ആറു ടീമുകൾ മാറ്റുരയ്ക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാകും. കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരത്തിൽ ആലപ്പി റിപ്പിൾസ്, തൃശൂർ ടൈറ്റൻസുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30 നാണ് ആദ്യ മത്സരം ആരംഭിക്കുക. ഉദ്ഘാടന ദിനത്തിൽ ഉൾപ്പെടെ എല്ലാ ദിവസവും രണ്ട് മത്സരങ്ങൾ വീതമാണുള്ളത്. കേരളാ രഞ്ജി താരം മുഹമ്മദ് അസ്ഹറുദ്ദീനാണ് ആലപ്പി റിപ്പിൾസിന്റെ നായകൻ. വരുണ്‍ നായനാരാണ് തൃശൂരിന്റെ ക്യാപ്റ്റൻ. ഇന്നത്തെ ആദ്യ മത്സരത്തിനു ശേഷം വൈകുന്നേരം ആറിന് പ്രഥമ ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാകും. ലീഗിന്റെ ഔദ്യോഗിക ഗാനം ഗായകൻ അരുണ്‍ വിജയ് ആലപിക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് 60 കലാകാരന്മാർ ചേർന്നൊരുക്കുന്ന ദൃശ്യവിരുന്നും ചടങ്ങിന് മറ്റു കൂട്ടും. കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ മോഹൻലാൽ ചടങ്ങിന് ഔദ്യോഗിക തുടക്കം കുറിക്കും. മന്ത്രി വി.അബ്ദുറഹിമാൻ, വനിതാ ക്രിക്കറ്റ് ഗുഡ് വിൽ അംബാസിഡർ കീർത്തി സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന് പിന്നാലെ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ ടൈഗേഴ്സും ഏറ്റുമുട്ടും.
വിജയികൾക്ക് സമ്മാനം 30 ലക്ഷം ടൂർണമെന്റ് ചാന്പ്യൻമാർക്ക് 30 ലക്ഷം രൂപയാണ് സമ്മാനം. റണ്ണേഴ്സ് അപ്പിന് 20 ലക്ഷവും മൂന്നും നാലും സ്ഥാനങ്ങളിലെത്തുന്നവർക്ക് അഞ്ചു ലക്ഷം രൂപ വീതവും സമ്മാനമായി നല്‍കും. കേരള ക്രിക്കറ്റ് ലീഗ് മത്സരക്രമം സെപ് 2: ആലപ്പി x തൃശൂർ, 2.30 pm ട്രിവാൻഡ്രം x കൊച്ചി, 7.45 pm സെപ് 3: കാലിക്കട്ട് x കൊല്ലം, 2.30 pm ആലപ്പി x ട്രിവാൻഡ്രം, 6.45 pm സെപ് 4: കൊച്ചി x കാലിക്കട്ട്, 2.30 pm കൊല്ലം x തൃശൂർ, 6.45 pm സെപ് 5: തൃശൂർ x ട്രിവാൻഡ്രം, 2.30 pm കൊച്ചി x ആലപ്പി, 6.45 pm സെപ് 6: ആലപ്പി x കൊല്ലം, 2.30 pm കാലിക്കട്ട് x ട്രിവാൻഡ്രം, 6.45 pm സെപ് 7: കൊല്ലം x കൊച്ചി, 2.30 pm കാലിക്കട്ട് x തൃശൂർ, 6.45 pm സെപ് 8: തൃശൂർ x കൊച്ചി, 2.30 pm ട്രിവാൻഡ്രം x കൊല്ലം, 6.45 pm സെപ് 9: കൊച്ചി x ട്രിവാൻഡ്രം, 2.30 pm ആലപ്പി x കാലിക്കട്ട്, 6.45 pm സെപ് 10: കൊല്ലം x ആലപ്പി, 2.30 pm തൃശൂർ x കാലിക്കട്ട്, 6.45 pm സെപ് 11: ട്രിവാൻഡ്രം x തൃശൂർ, 2.30 pm കൊച്ചി x കൊല്ലം, 6.45 pm സെപ് 12: ട്രിവാൻഡ്രം x ആലപ്പി, 2.30 pm കാലിക്കട്ട് x കൊച്ചി, 6.45 pm സെപ് 13: കൊല്ലം x കാലിക്കട്ട്, 2.30 pm തൃശൂർ x ആലപ്പി, 6.45 pm സെപ് 14: കൊച്ചി x തൃശൂർ, 2.30 pm കൊല്ലം x ട്രിവാൻഡ്രം, 6.45 pm സെപ് 15: ട്രിവാൻഡ്രം x കാലിക്കട്ട്, 2.30 pm ആലപ്പി x കൊച്ചി, 6.45 pm സെപ് 16: കാലിക്കട്ട് x ആലപ്പി, 2.30 pm തൃശൂർ x കൊല്ലം, 6.45 pm സെപ് 17: സെമി ഫൈനൽ 1, 2.30 pm : സെമി ഫൈനൽ 2, 6.45 pm സെപ് 18: ഫൈനൽ, 6.45 pm
Source link