KERALAMLATEST NEWS

സാലറി ചലഞ്ചിന് എതിരായവർക്ക് രൂക്ഷ വിമർശനം ,​ സാമൂഹ്യപ്രതിബദ്ധത പ്രധാനം : മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാടിനായുള്ള സാലറി ചലഞ്ചിന് എതിരായവരെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസവും വലിയ പദവിയും ഉണ്ടായിട്ട് കാര്യമില്ല. സാമൂഹ്യപ്രതിബദ്ധതയാണ് പ്രധാനം. കുഞ്ഞുകുട്ടികൾ പോലും കുടുക്കപൊട്ടിച്ച് പണം നൽകുന്ന സാഹചര്യമാണ്. അപ്പോഴും കയ്യിലുള്ള പണം നൽകാതിരിക്കാൻ എതിരായി സംസാരിക്കുന്നത് സാമൂഹ്യബോധമില്ലാത്തതുകൊണ്ടാണ്. കൂടുതൽ സർക്കാർ ജീവനക്കാരും സ്വമേധയാ സഹായിക്കാനും ഐക്യപ്പെട്ട് നിൽക്കാനും താത്പര്യമുള്ളവരാണ്. എന്നാൽ ചില എതിർശബ്ദങ്ങളുണ്ടായി. സർക്കാർ ഏതെങ്കിലും തരത്തിലുള്ള നിർബന്ധം ഇക്കാര്യത്തിൽ കാണിച്ചിട്ടില്ല. സർവ്വീസ് സംഘടനകൾ കൂട്ടായി തീരുമാനിച്ചതനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ലെജിസ്ളേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ 66-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഏറ്റവും കൂടുതൽ സർക്കാർ നിയമനം നടത്തുന്നത് കേരളത്തിലാണ്. പ്രതികൂലസാഹചര്യത്തിൽ പോലും നിയമനം നൽകുന്ന സംസ്ഥാനത്താണ് പൊതുവായ കാര്യങ്ങളിൽ അപശബ്ദങ്ങൾ ഉയരുന്നത്.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ട ദുരന്തമാണ് വയനാട്ടിലുണ്ടായത്. അവിടെ വിദ്യാഭ്യാസവും തൊഴിലും ഉപജീവനവും പുനരാരംഭിക്കാൻ പ്രത്യേക പാക്കേജുകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കിട്ടുമെന്നാണ് പ്രതീക്ഷ. എന്നാൽ സംസ്ഥാനത്ത് നടപടികൾ കഴിയുന്നതും വേഗം തുടങ്ങേണ്ടതുണ്ട്. അതിനാണ് പൊതുജനങ്ങളുടെ സഹകരണത്തോടെ ധനസമാഹരണം നടത്തുന്നത്. പ്രളയകാലത്തും കൊവിഡിലും എല്ലാം ഇതേ ഐക്യത്തോടെയാണ് കേരളം പ്രതിസന്ധികൾ മറികടന്നതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

അയ്യങ്കാളി ഹാളിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് കെ.ഷൂജ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാസെക്രട്ടറി വി.ജോയി എം.എൽ.എ സ്വാഗതം പറഞ്ഞു.മുൻമന്ത്രി എ.കെ.ബാലൻ, എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ,ബദറുന്നിസ,ഷാജഹാൻ, കെ.എൻ.അശോക് കുമാർ,ഹരിലാൽ,സുനുകുമാർ കെ.വി,ടി.സുബ്രഹ്മണ്യൻ,ഡോ.മുഹമ്മദ് റഫീഖ്, ഡോ.കെ.ബിജുകുമാർ തുടങ്ങിയവർ ആശംസ നേർന്നു.എസ്.സതികുമാർ നന്ദി പറഞ്ഞു.സമ്മേളനം ഇന്ന് സമാപിക്കും.

പേ​രു​ക​ൾ​ ​എ​ല്ലാം
പു​റ​ത്തു​വ​ര​ണം​:​ ​ഫെ​ഫ്‌ക

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​സി​നി​മാ​മേ​ഖ​ല​യി​ൽ​ ​ലൈം​ഗി​ക​ ​അ​തി​ക്ര​മം​ ​ന​ട​ത്തി​യ​ ​എ​ല്ലാ​വ​രു​ടെ​യും​ ​പേ​രു​ക​ൾ​ ​പു​റ​ത്തു​വ​ര​ണ​മെ​ന്നും​ ​അ​വ​ർ​ ​നി​യ​മ​ന​ട​പ​ടി​ക്ക് ​വി​ധേ​യ​രാ​ക​ണ​മെ​ന്നും​ ​ഫെ​ഫ്‌​ക​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബി.​ ​ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ.​ ​ഗു​രു​ത​ര​മാ​യ​ ​കു​റ്റ​കൃ​ത്യം​ ​ക​മ്മി​റ്റി​ക്ക് ​മു​മ്പി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ​ ​ന്യാ​യാ​ധി​പ​യാ​യ​ ​ജ​സ്റ്റി​സ് ​ഹേ​മ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മാ​യി​രു​ന്നു.​ ​ആ​രോ​പ​ണ​വി​ധേ​യ​രാ​യ​ ​ഫെ​ഫ്‌​ക​ ​അം​ഗ​ങ്ങ​ൾ​ ​കു​റ്റം​ ​ചെ​യ്ത​താ​യി​ ​പൊ​ലീ​സ് ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കു​ക​യോ,​കോ​ട​തി​ ​പ​രാ​മ​ർ​ശ​മോ​ ​അ​റ​സ്റ്റോ​ ​ഉ​ണ്ടാ​യാ​ൽ​ ​അം​ഗ​ത്വം​ ​മ​ര​വി​പ്പി​ക്കും.​ ​തി​ങ്ക​ളാ​ഴ്ച​ ​മു​ത​ൽ​ ​ചേ​രു​ന്ന​ ​ഫെ​ഫ്‌​ക​യു​ടെ​യും​ ​അം​ഗ​സം​ഘ​ട​ന​ക​ളു​ടെ​യും​ ​യോ​ഗം​ ​ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ട് ​ച​ർ​ച്ച​ ​ചെ​യ്യും.​ ​റി​പ്പോ​ർ​ട്ടി​ലെ​ ​സം​ഘ​ട​നാ​ ​നി​ല​പാ​ടും​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​ത​യ്യാ​റാ​ക്കി​ 8​ന​കം​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​കൈ​മാ​റും.

ആ​ഷി​ഖി​ന്റേ​ത്
പ​ഴ​യ​ ​ആ​രോ​പ​ണം
രാ​ജി​വ​ച്ച​ ​ആ​ഷി​ഖ് ​അ​ബു​ ​ഉ​ന്ന​യി​ച്ച​ ​ആ​രോ​പ​ണ​ങ്ങ​ൾ​ 2018​ൽ​ ​വ്യ​ക്ത​ത​ ​വ​രു​ത്തി​യ​താ​ണ്.​ ​ത​ർ​ക്ക​ങ്ങ​ളി​ൽ​ ​ഇ​ട​പെ​ടു​ന്ന​ ​സം​ഘ​ട​ന​ക​ൾ​ ​ല​ഭി​ക്കു​ന്ന​ ​തു​ക​യു​ടെ​ ​നി​ശ്ചി​ത​വി​ഹി​തം​ ​ക്ഷേ​മ​ഫ​ണ്ടി​ലേ​ക്ക് ​ന​ൽ​കാ​റു​ണ്ട്.​ ​പ​ത്തു​ ​ശ​ത​മാ​ന​മാ​ണ് ​ഫെ​ഫ്‌​ക​ ​വാ​ങ്ങു​ന്ന​ത്.​ ​ചി​കി​ത്സ,​വി​ര​മി​ക്ക​ൽ,​മ​ര​ണാ​ന​ന്ത​ര​ ​ആ​വ​ശ്യം​ ​തു​ട​ങ്ങി​യ​ ​സ​മ​യ​ങ്ങ​ളി​ൽ​ ​അം​ഗ​ങ്ങ​ളു​ടെ​ ​ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ​തു​ക​ ​വി​നി​യോ​ഗി​ക്കു​ന്ന​ത്.​ ​വ​രി​സം​ഖ്യ​യ​ല്ലാ​തെ​ ​മ​റ്റു​ ​വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ​ ​ഫെ​ഫ്‌​ക​യ്ക്കി​ല്ല.​ ​മ​റു​പ​ടി​ ​കി​ട്ടി​യ​ ​വി​ഷ​യ​ത്തി​ൽ​ ​ആ​റു​വ​ർ​ഷം​ ​ക​ഴി​ഞ്ഞും​ ​ആ​ഷി​ഖ് ​ഉ​ന്ന​യി​ക്കു​ന്ന​ ​ആ​രോ​പ​ണം​ ​പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

യു​​​വാ​​​വി​​​ന് ​​​നേ​​​രെ​​​ ​​​ലെെം​​​ഗി​​​കാ​​​തി​​​ക്ര​​​മം:
ര​​​ഞ്ജി​​​ത്തി​​​നെ​​​തി​​​രെ​​​ ​​​കേ​​​സ്
കോ​​​ഴി​​​ക്കോ​​​ട്:​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​അ​​​വ​​​സ​​​രം​​​ ​​​വാ​​​ഗ്ദാ​​​നം​​​ ​​​ചെ​​​യ്ത് ​​​ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ത്തി​​​ന് ​​​ഇ​​​ര​​​യാ​​​ക്കി​​​യെ​​​ന്ന​​​ ​​​യു​​​വാ​​​വി​​​ന്റെ​​​ ​​​പ​​​രാ​​​തി​​​യി​​​ൽ​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​ര​​​ഞ്ജി​​​ത്തി​​​നെ​​​തി​​​രെ​​​ ​​​വീ​​​ണ്ടും​​​ ​​​കേ​​​സ്.​​​ ​​​കോ​​​ഴി​​​ക്കോ​​​ട് ​​​മാ​​​ങ്കാ​​​വ് ​​​സ്വ​​​ദേ​​​ശി​​​യാ​​​യ​​​ ​​​യു​​​വാ​​​വി​​​ന്റെ​​​ ​​​പ​​​രാ​​​തി​​​യി​​​ലാ​​​ണ് ​​​ക​​​സ​​​ബ​​​ ​​​പൊ​​​ലീ​​​സ് ​​​ശ​​​നി​​​യാ​​​ഴ്ച​​​ ​​​പു​​​ല​​​ർ​​​ച്ചെ​​​ ​​​ഒ​​​രു​​​ ​​​മ​​​ണി​​​യോ​​​ടെ​​​ ​​​കേ​​​സെ​​​ടു​​​ത്ത​​​ത്.​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​അ​​​വ​​​സ​​​രം​​​ ​​​ചോ​​​ദി​​​ച്ചെ​​​ത്തി​​​യ​​​ ​​​ത​​​ന്നെ​​​ 2012​​​ൽ​​​ ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​ ​​​വ​​​ച്ച് ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​ര​​​ഞ്ജി​​​ത്ത് ​​​പീ​​​ഡ​​​ന​​​ത്തി​​​ന് ​​​ഇ​​​ര​​​യാ​​​ക്കി​​​യെ​​​ന്നാ​​​ണ് ​​​യു​​​വാ​​​വി​​​ന്റെ​​​ ​​​പ​​​രാ​​​തി.
സി​​​നി​​​മാ​​​മേ​​​ഖ​​​ല​​​യി​​​ലെ​​​ ​​​പ​​​രാ​​​തി​​​ക​​​ൾ​​​ ​​​അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ​​​ ​​​രൂ​​​പീ​​​ക​​​രി​​​ച്ച​​​ ​​​പ്ര​​​ത്യേ​​​ക​​​ ​​​പൊ​​​ലീ​​​സ് ​​​സം​​​ഘം​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​ദി​​​വ​​​സം​​​ ​​​കോ​​​ഴി​​​ക്കോ​​​ട് ​​​കാ​​​ര​​​പ്പ​​​റ​​​മ്പി​​​ലെ​​​ത്തി​​​ ​​​യു​​​വാ​​​വി​​​ൽ​​​ ​​​നി​​​ന്ന് ​​​മൊ​​​ഴി​​​ ​​​രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.​​​ ​​​ഇ​​​തി​​​ന് ​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് ​​​ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം,​​​ന​​​ഗ്ന​​​ചി​​​ത്ര​​​ങ്ങ​​​ൾ​​​ ​​​എ​​​ടു​​​ക്കു​​​ക​​​യും​​​ ​​​പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യും​​​ ​​​ചെ​​​യ്തു​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​കു​​​റ്റ​​​ങ്ങ​​​ൾ​​​ ​​​ചു​​​മ​​​ത്തി​​​ ​​​പൊ​​​ലീ​​​സ് ​​​കേ​​​സെ​​​ടു​​​ത്ത​​​ത്.​​​ ​​​നേ​​​ര​​​ത്തെ​​​ ​​​ബം​​​ഗാ​​​ളി​​​ ​​​ന​​​ടി​​​യു​​​ടെ​​​ ​​​പ​​​രാ​​​തി​​​യി​​​ൽ​​​ ​​​ര​​​ഞ്ജി​​​ത്തി​​​നെ​​​തി​​​രെ​​​ ​​​പൊ​​​ലീ​​​സ് ​​​കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നു.​​​ ​​​ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് ​​​ര​​​ണ്ടാ​​​മ​​​ത്തെ​​​ ​​​കേ​​​സും.​​​ ​​​സി​​​നി​​​മാ​​​മേ​​​ഖ​​​ല​​​യി​​​ലെ​​​ ​​​പ​​​രാ​​​തി​​​ക​​​ൾ​​​ ​​​അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ​​​ ​​​രൂ​​​പീ​​​ക​​​രി​​​ച്ച​​​ ​​​പ്ര​​​ത്യേ​​​ക​​​ ​​​പൊ​​​ലീ​​​സ് ​​​സം​​​ഘ​​​ത്തി​​​ന് ​​​അ​​​ന്വേ​​​ഷ​​​ണം​​​ ​​​കെെ​​​മാ​​​റു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​ ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ ​​​പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ​​​ക​​​സ​​​ബ​​​ ​​​സ്റ്റേ​​​ഷ​​​ൻ​​​ ​​​എ​​​സ്.​​​എ​​​ച്ച്.​​​ഒ​​​ ​​​ഗോ​​​പ​​​കു​​​മാ​​​ർ​​​ ​​​ജി​​​ ​​​വ്യ​​​ക്ത​​​മാ​​​ക്കി.


Source link

Related Articles

Back to top button