CINEMA

ഇത് ‘കൈതി’യിലെ കാർത്തിയുടെ മകളോ?; ഇനി നായികയാക്കാമെന്ന് പ്രേക്ഷകർ

ഇത് ‘കൈതി’യിലെ കാർത്തിയുടെ മകളോ?; ഇനി നായികയാക്കാമെന്ന് പ്രേക്ഷകർ | Monekha Siva Actress

ഇത് ‘കൈതി’യിലെ കാർത്തിയുടെ മകളോ?; ഇനി നായികയാക്കാമെന്ന് പ്രേക്ഷകർ

മനോരമ ലേഖകൻ

Published: September 01 , 2024 09:55 AM IST

1 minute Read

മോണിക്ക ശിവ(ചിത്രത്തിനു കടപ്പാട്: www.instagram.com/ssmusicofficial/?hl=en)

‘കൈതി’ സിനിമയിലൂടെ ശ്രദ്ധേയയാ കുട്ടിത്താരം മോണിക്ക ശിവയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്. എസ് എസ് മ്യൂസിക്ക് ചാനലിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ പുതിയ മേക്കോവറിലാണ് പതിനാലുകാരിയായ മോണിക്ക എത്തുന്നത്.

ആരാധകർക്കും ചിത്രങ്ങൾ കണ്ട് അദ്ഭുതം. എത്ര വേഗമാണ് കുട്ടി വളർന്നതെന്നും ഇനി കൈതി 2 ഇറങ്ങുമ്പോൾ കുട്ടിത്താരമായി അഭിനയിക്കാനാകില്ലെന്നുമൊക്കെയാണ് കമന്റുകൾ.

തമിഴിൽ അടുത്ത നായികയാണ് മോണിക്കയെന്നും പറയുന്നവരുണ്ട്. കൈതി സിനിമയുമായി ബന്ധപ്പെട്ടൊരു ട്രോൾ മോണിക്കയും തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

2017ൽ ‘ഭൈരവ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. രാക്ഷസൻ, കൈതി, വിക്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടി. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം ‘പ്രീസ്റ്റ്’ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു.

English Summary:
From Child Star to Heroine: Monekha Siva’s Latest Photoshoot Will Amaze You

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-karthi mo-entertainment-common-kollywoodnews mo-celebrity-celebrityphotoshoot f3uk329jlig71d4nk9o6qq7b4-list 1n6vfbkduakg2v17cdmii38pv5




Source link

Related Articles

Back to top button