ലാ​വോ​സി​ൽ സൈ​ബ​ർ​ത​ട്ടിപ്പു സം​ഘ​ത്തി​ൽ​നി​ന്ന് 47 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ചു


വിയ​ന്‍റി​യ​ൻ: തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​മാ​യ ലാ​വോ​സി​ൽ സൈ​ബ​ർ​ത​ട്ടി​പ്പു കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ 47 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ച​താ​യി ഇ​ന്ത്യ​ൻ എം​ബ​സി. ബോ​ക്കി​യോ പ്ര​വി​ശ്യ​യി​ലെ ഗോ​ള്‍​ഡ​ണ്‍ ട്ര​യാ​ങ്കി​ള്‍ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക​മേ​ഖ​ല​യി​ലെ സൈ​ബ​ര്‍​ത​ട്ടി​പ്പു കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ർ​ബ​ന്ധ​പൂ​ർ​വം ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. 29 പേ​രെ പോ​ലീ​സ് ഇ​ന്ത്യ​ൻ എം​ബ​സി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 18 പേ​ര്‍ നേ​രി​ട്ട് എം​ബ​സി​യി​ലെ​ത്തി.

ഇ​ന്ത്യ​യി​ലെ തൊ​ഴി​ല്‍​ത​ട്ടി​പ്പു സം​ഘ​ങ്ങ​ളു​ടെ വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ടാ​ണ് ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ലാ​വോ​സി​ല്‍ എ​ത്തി​യ​ത്. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍ ക​ഴി​ഞ്ഞ​മാ​സം ലാ​വോ​സി​ലെ​ത്തി​യ​പ്പോ​ള്‍ ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്നം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്നു.


Source link
Exit mobile version