ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനു സമനില കുരുക്ക്. ഹോം മത്സരത്തിൽ ആഴ്സണൽ 1-1ന് ബ്രൈറ്റണിനോട് സമനില വഴങ്ങി. 38-ാം മിനിറ്റിൽ കായ് ഹവേർട്ട്സിന്റെ ഗോളിൽ ആഴ്സണൽ ലീഡ് നേടിയതാണ്. എന്നാൽ, 49-ാം മിനിറ്റിൽ റീസ് ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ ആഴ്സണൽ 10 പേരായി ചുരുങ്ങി.
ഇതു മുതലാക്കി ബ്രൈറ്റണ് 58-ാം മിനിറ്റിൽ ജാവൊ പെദ്രോയിലൂടെ സമനില സ്വന്തമാക്കി. മൂന്നു മത്സരങ്ങളിൽനിന്ന് ഏഴ് പോയിന്റാണ് ആഴ്സണലിനും ബ്രൈറ്റണിനും.
Source link