ഇന്ത്യൻ അണ്ടർ 19 ടീം : തൃശൂരിന്റെ ഇനാൻ ഒപ്പം ദ്രാവിഡിന്റെ മകനും

പോണ്ടിച്ചേരി: ഇന്ത്യയുടെ അണ്ടർ 19 ടീമിൽ മലയാളിയായ മുഹമ്മദ് ഇനാൻ ഇടംനേടി. ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ഏകദിന, ചതുർദിന ടെസ്റ്റ് പരന്പരകൾക്കുള്ള ടീമിലാണ് മുഹമ്മദ് ഇനാൻ ഇടംനേടിയത്. ഇന്ത്യൻ മുൻ താരവും മുഖ്യപരിശീലകനുമായ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡും ടീമിലുണ്ട്. ഏകദിന ടീമിനെ മുഹമ്മദ് അമാനും ചതുർദിന ടെസ്റ്റ് ടീമിനെ സോഹം പട് വർധനുമാണ് നയിക്കുന്നത്. പേസ് ഓൾറൗണ്ടറായ മുഹമ്മദ് ഇനാൻ തൃശൂർ അയ്യന്തോൾ സ്വദേശികളായ ഷാനവാസിന്റെയും റഹീനയുടെയും മകനാണ്. ദ്രാവിഡിന്റെ മകനായ സമിത്തും പേസ് ബൗളിംഗ് ഓൾറൗണ്ടറാണ്. കൂച്ച് ബെഹർ ട്രോഫിയിൽ കർണാടക ഇത്തവണ ട്രോഫി സ്വന്തമാക്കുന്നതിൽ സമിത് നിർണായക പങ്കുവഹിച്ചു.
ഇന്ത്യ അണ്ടർ 19നും ഓസീസ് അണ്ടർ 19നും തമ്മിലുള്ള മൂന്നു മത്സര ഏകദിന പരന്പര ഈ മാസം 21ന് പോണ്ടിച്ചേരിയിൽ ആരംഭിക്കും. 23, 26 തീയതികളിലാണ് രണ്ടും മൂന്നും മത്സരങ്ങൾ. 30 മുതൽ രണ്ടു മത്സരങ്ങളടങ്ങിയ ചതുർദിന ടെസ്റ്റ് പരന്പര ചെന്നൈയിൽ നടക്കും.
Source link