SPORTS

മോഹൻ ബഗാനെ ഷൂട്ടൗട്ടിൽ കീഴടക്കി ഡ്യൂ​റ​ൻ​ഡ് ക​പ്പ് കിരീടം നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് സ്വന്തമാക്കി


കോ​​ൽ​​ക്ക​​ത്ത: 2014 മു​​ത​​ൽ ഇ​​ന്ത്യ​​ൻ കാ​​ൽ​​പ്പ​​ന്തു​​ക​​ള​​ത്തി​​ൽ പ​​ന്തു​​ത​​ട്ടു​​ന്ന നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് കി​​രീ​​ട​​മി​​ല്ലാ​​ത്ത​​വ​​ർ എ​​ന്ന നാ​​ണ​​ക്കേ​​ട് ക​​ഴു​​കി​​ക്ക​​ള​​ഞ്ഞു. 2024 ഡ്യൂ​​റ​​ൻ​​ഡ് ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യാ​​ണ് നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് ക്ല​​ബ് ച​​രി​​ത്ര​​ത്തി​​ലെ ആ​​ദ്യ ട്രോ​​ഫി​​യി​​ൽ ചും​​ബി​​ച്ച​​ത്. സാ​​ൾ​​ട്ട് ലേ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ​​ന​​ട​​ന്ന ഫൈ​​ന​​ലി​​ൽ കോ​​ൽ​​ക്ക​​ത്ത​​ൻ വ​​ന്പ​ന്മ​​രാ​​യ മോ​​ഹ​​ൻ ബ​​ഗാ​​ൻ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സി​​നെ പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ 3-4നാ​​ണ് നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് എ​​ഫ്സി കീ​​ഴ​​ട​​ക്കി​​യ​​ത്. നി​​ശ്ചി​​ത സ​​മ​​യ​​ത്ത് ഇ​​രു​​ടീ​​മും 2-2 സ​​മ​​നി​​ല പാ​​ലി​​ച്ച​​തോ​​ടെ​​യാ​​ണ് ഷൂ​​ട്ടൗ​​ട്ട് അ​​ര​​ങ്ങേ​​റി​​യ​​ത്. 18-ാം ഡ്യൂ​​റ​​ൻ​​ഡ് ക​​പ്പ് ട്രോ​​ഫി എ​​ന്ന സ്വ​​പ്ന നേ​​ട്ട​​ത്തി​​നാ​​യെ​​ത്തി​​യ മോ​​ഹ​​ൻ ബ​​ഗാ​​ന്‍റെ പ്ര​​തീ​​ക്ഷ​​ക​​ൾ ത​​കി​​ടം മ​​റി​​ച്ചാ​​യി​​രു​​ന്നു ഹൈ​​ലാ​​ൻ​​ഡേ​​ഴ്സ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന നോ​​ർ​​ത്ത് ഈ​​സ്റ്റി​​ന്‍റെ കി​​രീ​​ട​​ധാ​​ര​​ണം. മോ​​ഹ​​ൻ ബ​​ഗാ​​നു​​വേ​​ണ്ടി ആ​​ർ​​ത്തി​​ര​​ന്പി​​യ ഗാ​​ല​​റി​​ക്കു മു​​ന്നി​​ൽ ആ​​ദ്യ​​പ​​കു​​തി​​യി​​ൽ നോ​​ർ​​ത്ത് ഈ​​സ്റ്റ് ര​​ണ്ടു ഗോ​​ളി​​നു പി​​ന്നി​​ലാ​​യി. 11-ാം മി​​നി​​റ്റി​​ൽ ക​​മ്മിം​​ഗ്സി​​ന്‍റെ പെ​​നാ​​ൽ​​റ്റി ഗോ​​ളി​​ൽ മോ​​ഹ​​ൻ ബ​​ഗാ​​ൻ ലീ​​ഡ് നേ​​ടി. മ​​ല​​യാ​​ളി താ​​രം സ​​ഹ​​ൽ അ​​ബ്ദു​​ൾ സ​​മ​​ദി​​നെ ബോ​​ക്സി​​നു​​ള്ളി​​ൽ വീ​​ഴ്ത്തി​​യ​​തി​​നാ​​യി​​രു​​ന്നു നോ​​ർ​​ത്ത് ഈ​​സ്റ്റി​​നെ​​തി​​രേ റ​​ഫ​​റി പെ​​നാ​​ൽ​​റ്റി വി​​ധി​​ച്ച​​ത്.

ഇ​​ഞ്ചു​​റി ടൈ​​മി​​ന്‍റെ അ​​ഞ്ചാം മി​​നി​​റ്റി​​ൽ സ​​ഹ​​ൽ അ​​ബ്ദു​​ൾ സ​​മ​​ദ് (45+5’) മോ​​ഹ​​ൻ ബ​​ഗാ​​ന്‍റെ ര​​ണ്ടാം ഗോ​​ളും സ്വ​​ന്ത​​മാ​​ക്കി. കി​​രീ​​ടം ഉ​​റ​​പ്പി​​ച്ച മ​​ട്ടി​​ലാ​​യി​​രു​​ന്നു മോ​​ഹ​​ൻ ബ​​ഗാ​​ൻ ര​​ണ്ടാം പ​​കു​​തി​​ക്കി​​റ​​ങ്ങി​​യ​​ത്. എ​​ന്നാ​​ൽ, 55-ാം മി​​നി​​റ്റി​​ൽ മൊ​​റോ​​ക്ക​​ൻ താ​​രം അ​​ലാ​​ഡി​​ൻ അ​​ജ​​റൈ​​യു​​ടെ ഗോ​​ളി​​ലൂ​​ടെ നോ​​ർ​​ത്ത് ഈ​​സ്റ്റ് മ​​ത്സ​​ര​​ത്തി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തി. 58-ാം മി​​നി​​റ്റി​​ൽ സ്പാ​​നി​​ഷ് താ​​രം ഗി​​ല്ലെ​​ർ​​മൊ ഹീ​​റോ നോ​​ർ​​ത്ത് ഈ​​സ്റ്റി​​ന്‍റെ സൂ​​പ്പ​​ർ ഹീ​​റോ​​യാ​​യി ബ​​ഗാ​​ന്‍റെ വ​​ല​​കു​​ലു​​ക്കി. അ​​തോ​​ടെ മ​​ത്സ​​രം 2-2 സ​​മ​​നി​​ല​​യി​​ൽ. തു​​ട​​ർ​​ന്ന് വി​​ജ​​യ​​ഗോ​​ളി​​നാ​​യി ഇ​​രു​​ടീ​​മും ശ്ര​​മി​​ച്ചെ​​ങ്കി​​ലും ഫ​​ലം ക​​ണ്ടി​​ല്ല. അ​​തോ​​ടെ ഷൂ​​ട്ടൗ​​ട്ട് കി​​രീ​​ട ജേ​​താ​​വി​​നെ നി​​ശ്ച​​യി​​ച്ചു.


Source link

Related Articles

Back to top button