KERALAMLATEST NEWS

തെരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യം, അർജുന്റെ കുടുംബം നാളെ കർണാടക മുഖ്യമന്ത്രിയെ കാണും

കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള തെരച്ചിൽ ഡ്രെഡ്ജിംഗ് മെഷീൻ ഉപയോഗിച്ച് പുനരാരംഭിക്കണമെന്ന ആവശ്യവുമായി സഹോദരി ഭർത്താവ് ജിതിൻ നാളെ കർണാടക മുഖ്യമന്ത്രിയെ കാണും. എം.കെ.രാഘവൻ എം.പി, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ്, കാർവാർ എം.എൽ.എ സതീശ് സെയ്ൽ എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടാകും. കർണാടക ഡെ.മുഖ്യമന്ത്രിയെയും സംഘം കാണും.

ഡ്രെഡ്ജർ കൊണ്ടുവരാൻ 96 ലക്ഷം രൂപ ചെലവാകുമെന്ന് കാണിച്ച് ഉത്തര കന്നഡ ജില്ലാ കളക്ടർ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

ഡ്രഡ്ജിംഗ് മെഷീൻ എത്തിച്ച് മണ്ണെടുത്താൽ മാത്രമേ വാഹനം ലഭിക്കൂ. ഡ്രെഡ്ജർ എത്തിക്കാൻ ഫണ്ടില്ലെന്ന നിലപാടിലാണ് കർണാടക സർക്കാർ. ഈ സാഹചര്യത്തിലാണ് അർജുനെ കണ്ടെത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ കാണുന്നതെന്ന് ജിതിൻ പറഞ്ഞു.

ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനം ഉയർത്തിയിരുന്നു.

ജൂലായ് 16നാണ് ദക്ഷിണ കന്നഡയിലെ ഷിരൂരിൽ പനവേൽ-കന്യാകുമാരി ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടാകുന്നതും അർജുനെ കാണാതാകുന്നതും. 15ന് ബെൽ​ഗാമിൽ നിന്ന് തടിയുമായി എടവണ്ണയിലേക്ക് വരികയായിരുന്നു അർജുൻ.

ന​ബി​ദി​നം​ ​എ​ല്ലാ
ജി​ല്ല​ക​ളി​ലും​ ​ആ​ച​രി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ഈ​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​പ്ര​വാ​ച​ക​ ​ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് ​ഏ​റെ​ ​പ്ര​സ​ക്തി​യു​ണ്ടെ​ന്ന് ​മ​ന്ത്രി​ ​പി​ ​പ്ര​സാ​ദ്.​ ​കേ​ര​ള​ ​മു​സ്ലിം​ ​ജ​മാ​അ​ത്ത് ​കൗ​ൺ​സി​ൽ​ 14​ ​ജി​ല്ല​ക​ളി​ലും​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​’​പ്ര​വാ​ച​ക​ ​ദ​ർ​ശ​നം​ ​പ്ര​പ​ഞ്ച​ ​ര​ക്ഷ​യ്ക്ക് ​’​ ​എ​ന്ന​ ​മി​ലാ​ദ് ​ക്യാ​മ്പ​യി​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​കൊ​ച്ചി​യി​ൽ​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.​ ​കേ​ര​ള​ ​മു​സ്ലിം​ ​ജ​മാ​അ​ത്ത് ​കൗ​ൺ​സി​ൽ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ക​ര​മ​ന​ ​ബ​യാ​റി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​എ.​എം.​ ​ഹാ​രി​സ് ​തൃ​ശൂ​ർ,​മാ​ള​ ​എ​ ​എ.​അ​ഷ​റ​ഫ്,​കെ.​എം.​ഹാ​രി​സ് ​കോ​ത​മം​ഗ​ലം,​എ​ൻ.​ഇ.​അ​ബ്ദു​ൽ​സ​ലാം,​വി​ഴി​ഞ്ഞം​ ​ഹ​നീ​ഫ്,​പി.​സ​യ്യി​ദ് ​അ​ലി,​ഗു​ൽ​സാ​ർ​ ​അ​ഹ​മ്മ​ദ് ​സേ​ട്ട്,​ബീ​മാ​പ​ള്ളി​ ​സ​ക്കീ​ർ,​ക​ണി​യാ​പു​രം​ ​ഇ.​കെ.​ ​മു​നീ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ന​ബി​ദി​ന​ ​സ​ന്ദേ​ശ​ ​പ്ര​കാ​ശ​നം​ 30​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​അ​ൽ​ ​മു​ക്ത​ദി​ർ​ ​ജ്വ​ല്ല​റി​ ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ ​മു​ഹ​മ്മ​ദ് ​മ​ൻ​സൂ​ർ​ ​നി​ർ​വ​ഹി​ക്കും.​ ​മി​ലാ​ദ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​അ​ഡ്വ.​ ​എം.​ ​എ.​ ​സി​റാ​ജു​ദ്ദീ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.


Source link

Related Articles

Back to top button