സിയാലിന്റെ 0484 എയ്റോ ലോഞ്ച് ഇന്ന് അനാവരണം ചെയ്യും

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കിവരുന്ന ഏഴു മെഗാ പദ്ധതികളിൽ നാലാമത്തെ പദ്ധതിയായ 0484 എയ്റോ ലോഞ്ചിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മിതമായ മണിക്കൂർ നിരക്കുകളിൽ പ്രീമിയം എയർപോർട്ട് ലോഞ്ച് അനുഭവമാണ് 0484 എയ്റോ ലോഞ്ചിലൂടെ യാത്രക്കാർക്ക് സാധ്യമാകുന്നത്. സെക്യൂരിറ്റി ഹോൾഡ് മേഖലയ്ക്കു പുറത്തായതിനാൽ സന്ദർശകർക്കും ലോഞ്ച് സംവിധാനങ്ങൾ ഉപയുക്തമാക്കാം. ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകൾക്കു സമീപത്തായാണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്. അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിൽ 37 റൂമുകള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍, കോ-വര്‍ക്കിംഗ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്റോറന്റ്, സ്പാ, പ്രത്യേകം കഫേ ലോഞ്ച് എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. റെഗുലേറ്ററി അഥോറിറ്റികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇതിന്റെ പ്രവർത്തനം ആരംഭിക്കും.
സിയാൽ ടെർമിനൽ -രണ്ട് വേദിയിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി അഡ്വ. പി. രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ വിശിഷ്ടാതിഥികളാകുന്ന ചടങ്ങിൽ എംപിമാർ, എംഎൽഎമാർ, എന്നിവർക്കൊപ്പം മറ്റ് പ്രമുഖരും പങ്കെടുക്കും.

Source link