CINEMA

ഇടവേള ബാബുവുമൊത്തുള്ള ടിക്ടോക് വിഡിയോ ഉപയോഗിച്ച് മോശക്കാരിയാക്കുന്നു: ശാലിൻ സോയ

ഇടവേള ബാബുവുമൊത്തുള്ള ടിക്ടോക് വിഡിയോ ഉപയോഗിച്ച് മോശക്കാരിയാക്കുന്നു: ശാലിൻ സോയ | Shalin Zoya against social media bullies

ഇടവേള ബാബുവുമൊത്തുള്ള ടിക്ടോക് വിഡിയോ ഉപയോഗിച്ച് മോശക്കാരിയാക്കുന്നു: ശാലിൻ സോയ

മനോരമ ലേഖിക

Published: August 31 , 2024 10:46 AM IST

Updated: August 31, 2024 10:53 AM IST

1 minute Read

ഇടവേള ബാബുവുമൊത്തുള്ള പഴയ ടിക്ടോക് വിഡിയോ ഉപയോഗിച്ച് തന്നെ മോശക്കാരിയാക്കുന്നെന്ന് ആരോപിച്ച് നടി ശാലിൻ സോയ രംഗത്ത്. സൈബർ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ് ഇതെന്നും മറുപടി പറഞ്ഞാൽ അതു വീണ്ടും ട്രോൾ ആകുമെന്നും ശാലിൻ സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നു. 
ശാലിൻ സോയയുടെ വാക്കുകൾ ഇങ്ങനെ;

‘ഞാൻ എന്താണ് പറയേണ്ടത് ? വർഷങ്ങൾക്കു മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ചെയ്ത ടിക് ടോക് വിഡിയോ ആയിരുന്നു അത്. അന്ന് ഈ പാട്ട് വൈറൽ ആയിരുന്നു. അപ്പോൾ ആ പാട്ടിൽ പേരുള്ള ഇടവേള ബാബുവിന്റെ കൂടെ വിഡിയോ ചെയ്താൽ നന്നായിരിക്കും എന്ന് കരുതിയാണ് അതു ചെയ്തത്. ഇത്രയും കാലത്തിനുശേഷം ആ പഴയ വിഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നത് സൈബർ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ്. നിങ്ങൾ പറയു, ഞാൻ എന്താണ് ചെയ്യേണ്ടത്? ഞാൻ അതിനൊരു വിശദീകരണം തന്നാൽ പിന്നെയും ട്രോളുകൾ ഉണ്ടാകില്ലേ. സൈബർ ലോകം ക്രൂരമാണെന്ന് എനിക്കറിയാം. 
പേരില്ലാത്ത ഈ സൈബർ ഭീഷണിക്കാരാണ് പ്രതിസ്ഥാനത്ത്. ഞാൻ അവരെ വെറുക്കുന്നു.’ ശാലിൻ പറഞ്ഞു. 

ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇൗ വിഡിയോ ശാലിൻ ഷൂട്ട് ചെയ്തത്. ഹേമാ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദങ്ങൾക്കുമിടെ ഇൗ വിഡിയോയും ട്രോൾ രൂപത്തിൽ വൈറലായി. ഇതോടെയാണ് ശാലിൻ വിശദീകരണവുമായി രംഗത്തെത്തിയത്. 

English Summary:
Shalin complaints the TikTok video featuring Idavela Babu to portray Zoya in a bad light.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie mo-news-common-hema-commission-report f3uk329jlig71d4nk9o6qq7b4-list 2g442sn32nu3hec760fov7ag8c mo-entertainment-movie-shalinzoya


Source link

Related Articles

Back to top button