കാരവനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തി: മലയാള സിനിമയിലെ ദുരനുഭവം വെളിപ്പെടുത്തി രാധിക ശരത്കുമാർ | adhika Sarathkumar Exposes Hidden Camera Scandal
കാരവനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തി: മലയാള സിനിമയിലെ ദുരനുഭവം വെളിപ്പെടുത്തി രാധിക ശരത്കുമാർ
മനോരമ ലേഖകൻ
Published: August 31 , 2024 09:26 AM IST
1 minute Read
രാധിക ശരത്കുമാർ
സിനിമാ സെറ്റിലെ കാരവാനിൽ ദുരനുഭവം ഒളിക്യാമറ ഉണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രാധിക ശരത്കുമാർ. കാരവാനിൽ നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നുമാണ് രാധികയുടെ വെളിപ്പെടുത്തൽ. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നും രാധിക ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നുവെന്നും ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ടെന്നും താരം പറഞ്ഞു. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും നടി വെളിപ്പെടുത്തി.
‘‘ഞാൻ 46 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ്. മോശമായി പെരുമാറാൻ ശ്രമിച്ച നിരവധിപേരുണ്ട്. ‘നോ’ എന്നു പറയാൻ പെൺകുട്ടികൾ പഠിക്കണം. പുരുഷന്മാരാരും ഇതുവരെ ഇതിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇപ്പോൾ എല്ലാം പെൺകുട്ടികളുടെ തലയിലേക്ക് കെട്ടിവയ്ക്കുകയാണ്. പല നടിമാരുടെയും കതകിൽ മുട്ടുന്നത് ഞാൻ നിറയെ കണ്ടിട്ടുണ്ട്, എത്രയോ പെൺകുട്ടികൾ എന്‍റെ മുറിയിൽ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.
കേരളത്തിൽ ഞാൻ കണ്ടത് പറയാം. ഞാനിങ്ങനെ നടന്നുപോകുമ്പോൾ കുറേപേർ എന്തോ വിഡിയോ കൂടെ ഇരുന്ന് കാണുന്നുണ്ട്. ഇതെന്താണ് കാണുന്നതെന്ന് ഞാൻ ഒരാളോട് ചോദിച്ചു. എല്ലാ കാരവാനിലും ഒളിക്യാമറ വച്ച് പെൺകുട്ടികൾ വസ്ത്രം മാറുന്നത് ഷൂട്ട് ചെയ്ത് വച്ചിട്ടുണ്ടെന്നും നടിമാരുടെ പേര് വച്ച് ഫോൾഡറിൽ തിരഞ്ഞാൽ ആ വിഡിയോ കാണാനാകുമെന്നും പറഞ്ഞു. ഏത് സിനിമയുടെ ലൊക്കേഷനെന്ന് ഞാൻ പറയില്ല. പിന്നീട് എനിക്കു കാരവാനിൽ പോകാൻ പോലും ഭയമായിരുന്നു.
പെൺകുട്ടികൾ വസ്ത്രം മാറുന്ന വിഡിയോ ഞാൻ കണ്ടു. പിന്നീട് ബഹളംവച്ച് ഇക്കാര്യം അറിയിച്ചു. എല്ലാ കാരവന്‍ ആളുകളുടെയും വിളിച്ച് ഇത് ശരിയല്ലെന്നും ചെരുപ്പൂരി അടിക്കുമെന്നും പറഞ്ഞു. ഭയങ്കര ദേഷ്യം വന്നിരുന്നു. പിന്നീട് കാരവൻ ഒഴിവാക്കി റൂം എടുക്കുകയായിരുന്നു. നിലത്ത് കിടന്നു തുപ്പിയാൽ അത് നമ്മുടെ ദേഹത്തേക്കു തന്നെ വീഴുകയുള്ളൂ. അതുകൊണ്ടാണ് പേരു പറയാത്തത്.’’–രാധികയുടെ വാക്കുകൾ.
കേരളത്തിൽ മാത്രമല്ലെന്നും എല്ലാ സിനിമ സെറ്റിലും ഇത് നടന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ഉർവശി അടക്കുമുള്ള നടിമാർ കേരളത്തിൽ ഇങ്ങനെയൊന്നും ഇല്ലെന്ന് പറയുന്നത് നാളെ മാറ്റി നിർത്തുമോ എന്ന് ഭയന്നാണെന്നും താരം അഭിപ്രായപ്പെട്ടു.
English Summary:
SHOCKING: Actress Radhika Sarathkumar Exposes Hidden Camera Scandal on Film Se
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews mo-entertainment-movie-radhikasarathkumar 70lhhsaj85ea6a0itbf092b0t f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link